#pavithra | ഹോട്ടലിൽ നിന്ന് ഭാര്യ പിടികൂ‌ടി, ചെരുപ്പ് കൊണ്ട് അടിക്കാൻ ശ്രമിച്ചു; കുടുംബം ഇല്ലാതാക്കിയ നടിമാർ; വിമർശനം

#pavithra | ഹോട്ടലിൽ നിന്ന് ഭാര്യ പിടികൂ‌ടി, ചെരുപ്പ് കൊണ്ട് അടിക്കാൻ ശ്രമിച്ചു; കുടുംബം ഇല്ലാതാക്കിയ നടിമാർ; വിമർശനം
Jun 16, 2024 04:52 PM | By Athira V

കന്നഡ സിനിമാ ലോകത്തെ പിടിച്ച് കുലുക്കുകയാണ് നടൻ ദർശന്റെയും നടി പവിത്ര ​ഗൗഡയുടെയും അറസ്റ്റ്. പവിത്രയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച വ്യക്തിയെ ദർശനും സംഘവും കൊലപ്പെടുത്തുകയായിരുന്നു. കന്നഡ സിനിമാ ലോകത്ത് സ്വാധീനമുള്ള നടനാണ് ദർശൻ. എന്നാൽ നിലവിലെ പ്രശ്നങ്ങളിൽ ഈ സ്വാധീനം ഉപകരിച്ചേക്കില്ല. നിരവധി പ്രമുഖർ ദർശനെതിരെ സംസാരിച്ചിട്ടുണ്ട്. ​ദർശനും പവിത്ര ​ഗൗഡയ്ക്കും എതിരെ ജനരോഷം ശക്തമാണ്.

വർഷങ്ങളായി പവിത്ര ​ഗൗഡയും ദർശനും തമ്മിലുള്ള വിവാഹേതര ബന്ധം സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. 2013 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന പവിത്ര ​ഗൗഡയ്ക്ക് സിനിമകളിൽ ശ്രദ്ധിക്കപ്പെടാനായില്ല. ബം​ഗ്ലൂരിൽ ബ്യൂട്ടീക് നടി നടത്തുന്നുണ്ടെന്നാണ് വിവരം. സഞ്ജയ് സിം​ഗ് എന്നായിരുന്നു പവിത്ര ​ഗൗഡയുടെ ആദ്യ പേര്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. 2014 ൽ ഒരു സിനിമയിലെ അവസരത്തിനായി പവിത്ര ദർശനെ സമീപിച്ചു. എന്നാൽ അവസരം ലഭിച്ചില്ല. 

പക്ഷെ ദർശനും പവിത്ര ​ഗൗഡയും തമ്മിൽ അടുത്തു. വിവാഹിതനാണെങ്കിലും നേരത്തെയും ചില നടിമാരുമായി ദർശൻ ബന്ധം വെച്ചിട്ടുണ്ട്. 2017 ലാണ് ഈ ബന്ധത്തെക്കുറിച്ച് പലരും അറിഞ്ഞത്. ദർശന്റെ ഭാര്യ വിജയലക്ഷ്മി പവിത്രയ്ക്കെതിരെ പരസ്യമായി രം​​ഗത്തെത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിൽ ദർശനാെപ്പമുള്ള റീൽ പവിത്ര ​ഗൗഡ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബന്ധം പത്ത് വർഷം പൂർത്തിയായതിനെക്കുറിച്ച് കുറിക്കുകയും ചെയ്തു. 

ദർശന്റെ ഭാര്യക്ക് പിന്നാലെ രം​ഗത്തെത്തി. തന്റെ ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ് പവിത്ര പങ്കുവെച്ചതെന്ന് വിജയലക്ഷ്മി തുറന്നടിച്ചു. വിവാഹിതനായ ഒരാൾക്കൊപ്പം സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ബന്ധം വെച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. അന്ന് വലിയ വിമർശനം പവിത്ര ​ഗൗഡയ്ക്ക് നേരെ വന്നു.  ഇന്ന് വിവാഹേതര ബന്ധം കാരണമുണ്ടായ പ്രശ്നം പവിത്ര ​ഗൗഡയു‌ടെയും ദർശന്റെയും ജീവിതം തന്നെ ഇല്ലാതാക്കി.അടുത്തിടെ വിവാഹിതയായ തെലുങ്ക് നടി പവിത്ര ലോകേഷും വിവാഹേതര ബന്ധത്തിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്. നടൻ നരേഷിനെയാണ് പവിത്ര വിവാഹം ചെയ്തത്. നടന്റെ നാലാം വിവാഹമാണിത്. 

നരേഷും മൂന്നാം ഭാര്യ രമ്യ രഘുപതിയും തമ്മിലുള്ള വിവാഹ ബന്ധം നിയമപരമായി നിലനിൽ‌ക്കെയാണ് പവിത്ര നടനുമായി അടുത്തത്. ഒരിക്കൽ രമ്യ രഘുപതി നരേഷിനെയും പവിത്രയെയും ഹോട്ടൽ മുറിയിൽ നിന്ന് കൈയോടെ പിടികൂടുകയും കൊണ്ടടിക്കാൻ ശ്രമിച്ചെന്നും നേരത്തെ റിപ്പോർട്ട് വന്നിട്ടുണ്ട്. പവിത്രയും നരേഷും ഇന്ന് സന്തോഷകരമായി ജീവിക്കുകയാണ്. പവിത്ര എന്ന പേര് വിവാഹേതര ബന്ധത്തിന്റെ പേരിൽ ഒന്നിലേറെ തവണ സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

അന്തരിച്ച നടി പവിത്ര ജയറാം ഇതിന് ഉദാഹരണമാണ്. വിവാ​​ഹിതയും രണ്ട് മക്കളുമുള്ള പവിത്ര ജയറാം ചന്ദു എന്ന ന‌ടനുമായി പ്രണയത്തിലായി. ഇയാൾക്കും ആദ്യ വിവാഹ ബന്ധത്തിൽ മക്കളുണ്ട്.അടുത്തിടെയാണ് വാഹനാപകടത്തിൽ പവിത്ര ജയറാം മരണപ്പെട്ടത്. പവിത്രയുടെ വിയോ​ഗം താങ്ങാനാകാതെ ചന്ദു ആത്മഹത്യ ചെയ്യുകയാണുണ്ടായത്. 

#these #actresses #name #pavithra #had #extra #marital #affairs #here #what #happened

Next TV

Related Stories
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

Sep 23, 2025 03:38 PM

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം...

Read More >>
ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

Sep 23, 2025 03:22 PM

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ മുൻഭാര്യ

ഗർഭിണിയായിരുന്നപ്പോൾ ആഹാരം തന്നില്ല, അടുക്കള പൂട്ടി, കുട്ടികൾക്ക് പാല് പോലുമില്ല ; കുമാർസാനുവിനും കുടുംബത്തിനുമെതിരെ...

Read More >>
മകന് വേണ്ടി ഷാറുഖ് ഖാൻ ചെയ്തത്; വെളിപ്പെടുത്തലുമായി പ്രമുഖ അഭിഭാഷകൻ

Sep 20, 2025 04:50 PM

മകന് വേണ്ടി ഷാറുഖ് ഖാൻ ചെയ്തത്; വെളിപ്പെടുത്തലുമായി പ്രമുഖ അഭിഭാഷകൻ

മകന് വേണ്ടി ഷാറുഖ് ഖാൻ ചെയ്തത്; വെളിപ്പെടുത്തലുമായി പ്രമുഖ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall