Oct 7, 2025 04:07 PM

(moviemax.in) പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ബിഗ് ബോസ് കന്നഡ ചിത്രീകരിക്കുന്ന സ്ഥലം അടച്ചുപൂട്ടാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) നോട്ടീസ് നൽകി.

ബംഗളൂരു ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്‌സിലെ ബിഗ് ബോസ് സെറ്റിനാണ് നോട്ടീസ്. ഗുരുതരമായ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി. സ്ഥലത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കാൻ ഉത്തരവിൽ നിർദേശിച്ചു.

1974ലെ ജല മലിനീകരണ നിയന്ത്രണ നിയമവും 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരമുള്ള സമ്മതവും മറ്റും നേടാതെ വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കായി പരിസരം ഉപയോഗിക്കുന്നുവെന്ന് ബോർഡ് പറയുന്നു. മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതടക്കം കെഎസ്പിസിബി ചൂണ്ടിക്കാട്ടുന്നുണ്ട്.

അടച്ചുപൂട്ടൽ ഉത്തരവിന്റെ പകർപ്പുകൾ രാമനഗര ജില്ല ഡെപ്യൂട്ടി കമ്മീഷണർ, ബെസ്കോം മാനേജിംഗ് ഡയറക്ടർ, രാമനഗര താലൂക്കിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) എന്നിവർക്ക് അയച്ചിട്ടുണ്ട്. നടൻ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ പതിപ്പ് വർഷങ്ങളായി ബിഡദിയിൽ പ്രത്യേകം നിർമ്മിച്ച ഒരു സെറ്റിലാണ് ചിത്രീകരിച്ചത്.

Bigg Boss studio ordered to close; action taken by Pollution Control Board

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall