'വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ കഴിയാത്ത ആദ്യത്തെ പിറന്നാളാണിത്' പിറന്നാൾ ദിനത്തിൽ ഹൃദയം നുറുക്കുന്ന കുറിപ്പുമായി നവാസിന്റെ മകൻ

'വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ കഴിയാത്ത ആദ്യത്തെ പിറന്നാളാണിത്' പിറന്നാൾ ദിനത്തിൽ ഹൃദയം നുറുക്കുന്ന കുറിപ്പുമായി നവാസിന്റെ മകൻ
Oct 8, 2025 05:07 PM | By Fidha Parvin

(moviemax.in) പ്രിയ നടൻ കലാഭവൻ നവാസിന്റെ വിയോഗം മലയാളികളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ, നവാസിന്റെ മകൻ തന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. "വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ കഴിയാത്ത ആദ്യത്തെ പിറന്നാളാണിത്" എന്ന് മകൻ കുറിച്ചു. "ഇന്നെന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയും 18 വയസ്സാകാൻ ആഗ്രഹിക്കും. പക്ഷേ, എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചിയില്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ കഴിയാത്ത ആദ്യത്തെ പിറന്നാൾ."

"വാപ്പിച്ചിയുടെ വസ്ത്രങ്ങൾ ധരിക്കാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമായിരുന്നു. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്ത് തരും, എന്നിട്ട് ഏതാണ് വേണ്ടതെന്ന് ചോദിക്കും. ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും. ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്. എന്നാൽ, ഇപ്പോൾ അത് ധരിക്കുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്തൊരു ധൈര്യവും തോന്നാറുണ്ട്."

"വാപ്പിച്ചിക്ക് 50 വയസ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല (രേഖകളിലെ ജനനത്തീയതി തെറ്റാണ്, യഥാർത്ഥ ജനനത്തീയതി 1974 ഓഗസ്റ്റ് 10 ആണ്). പക്ഷെ ഞങ്ങൾക്ക് വാപ്പയെ കണ്ടാൽ 24 വയസ്സാണ് തോന്നാറുള്ളത്, അത്രയും യുവത്വമുള്ള മനസ്സായിരുന്നു വാപ്പിച്ചിയുടേത്. ഞങ്ങളെ സുരക്ഷിതരാക്കിയാണ് വാപ്പിച്ചി പോയത്."

'This is the first birthday I haven't been able to hear Vapichi's wishes' Nawaz's son shares a heartbreaking note on his birthday

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories