(moviemax.in) ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ട്, കത്രീനയുടെ നിറവയറുള്ള ചിത്രം ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
നിറയവറുമായി നിൽക്കുന്ന കത്രീനയുടെ വയറിൽ കൈചേർത്തുപിടിച്ചു നിൽക്കുന്ന വിക്കിയാണ് ചിത്രത്തിലുള്ളത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറില്‍ വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Vicky and Katrina are ready to become parents: Actress with a full belly; The film is out after the suspense