കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
High Court to consider Dulquer Salmaan petition seeking return of Land Rover today


























