(moviemax.in) ബോളിവുഡ് പിന്നണി ഗായകന്‍ കുമാര്‍ സാനുവിന്റെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മുന്‍ഭാര്യ റിത ഭട്ടാചാര്യ ഫിലിം വിന്‍ഡോയ്ക് നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്. താന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ കുമാര്‍ സാനുവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് റിത പറഞ്ഞു. ആഷിഖി എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നതിന് ശേഷം കുമാര്‍ സാനുവിന്റെ തന്നോടുള്ള പെരുമാറ്റം പൂര്‍ണമായി മാറിയെന്നും റിത ആരോപിച്ചു.
കുമാര്‍ സാനു തന്നെ പുറത്തേക്ക് പോവാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് റിത പറഞ്ഞു. ഗായകന്റെ സഹോദരി ഭര്‍ത്താവിനേയും കുട്ടികളേയും വിട്ട് വീട്ടില്‍ വന്ന് താമസിച്ചു. കുമാര്‍ സാനു കിടക്കുന്ന അതേ മുറിയിലായിരുന്നു അവരും കിടന്നിരുന്നത്. റിതയും കുട്ടികളും മറ്റൊരു മുറിയിലും. ഇരുവരും തന്നെ ഒരുപാട് പീഡിപ്പിച്ചുവെന്നും റിത പറഞ്ഞു. ഗര്‍ഭിണിയായിരുന്ന എന്നെ അയാള്‍ കോടതി കയറ്റി. ഞാന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു.
ആ സമയത്ത് അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. അതിപ്പോള്‍ പുറത്തുവന്നു. എന്റെ ലോകം മുഴുവന്‍ തകര്‍ന്നുവെന്ന് അന്നെനിക്ക് തോന്നി. എന്റെ കുടുംബം ഞെട്ടലിലായിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണം ഞാനാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് അയാള്‍ ഒരു പാര്‍ട്ടി നടത്തി. എനിക്ക് ഒരിക്കലും ആ കാരണമെന്താണെന്ന് മനസിലായിട്ടില്ല. കോടതിയില്‍ എന്നെ നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്തയാളാണത്.
മകന്‍ ജാന്‍ കുമാര്‍ സാനുവിനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കുമാര്‍ സാനു ഭക്ഷണം പോലും തന്നിരുന്നില്ലെന്ന് റിത പറഞ്ഞു. അവര്‍ വീടിന് പുറത്ത് പോവുമ്പോള്‍ അടുക്കളയിലെ ഷെല്‍ഫുകളെല്ലാം അടച്ചുപൂട്ടും. ഞാന്‍ കുറച്ച് അരി വാങ്ങി എന്റെ സഹോദരഭാര്യയുടെ വീട്ടില്‍ പോയി പാകം ചെയ്താണ് കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ പോലും അവര്‍ തന്നില്ല, ഒരു ദിവസം 100 രൂപയാണ് തന്നിരുന്നത്. പീഡിയാട്രീഷ്യന് കൊടുക്കാനുള്ള പണം തരില്ലെന്നും അവര്‍ പറഞ്ഞു. അവരെ മനുഷ്യരെന്ന് വിളിക്കാന്‍ പറ്റില്ല. അടുത്തുള്ള കടക്കാരനോട് സാധനങ്ങള്‍ കൊടുക്കരുതെന്നും അവര്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.
1980 ലാണ് റിത ഭട്ടാചാര്യയുടേയും കുമാര്‍ സാനുവിന്റേയും വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു. കല്‍ക്കട്ടയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 1994 ല്‍ ഇവര്‍ വിവാഹമോചിതരാവുമ്പോള്‍ മൂന്ന് കൂട്ടികളുണ്ടായിരുന്നു ഇരുവര്‍ക്കും.
വിവാഹമോചനത്തിന് മുമ്പ് തന്നെ കുനീക്ക സദാനന്ദ് എന്ന നടിയുമായി കുമാര്‍ സാനുവിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ നടക്കുന്ന ബിഗ്‌ബോസ് 19 ല്‍ പങ്കെടുക്കുന്ന കുനീക്ക വിവാഹിതനായ ഒരു വ്യക്തിയുമായി ആറ് വര്‍ഷത്തെ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. കുമാര്‍ സാനുവുമായുള്ള ബന്ധം വളരെ ടോക്‌സിക് ആയിരുന്നുവെന്ന് കുനീക്കയുടെ മകന്‍ അയാന്‍ ലാല്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
kumarsanu ex wife shocking revelations