(moviemax.in) അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ പിടിയിലായത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച നടന്‍ വിശാൽ ബ്രഹ്മയാണ് അറസ്റ്റിലായത്.
ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് വിശാൽ പിടിയിലായത്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്‍ പറയുന്നത്.
കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് താരം പിടിയിലാകുന്നത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നടന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ട്രോളിയുടെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ അടങ്ങിയ പ്ലാസ്റ്റിക് പൗച്ചുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഡ്രഗ് പരിശോധനയില്‍ ബാഗില്‍ ഉണ്ടായിരുന്നത് കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചു.
A prominent Bollywood actor was arrested with drugs worth Rs 35 crore.