---
title: "#biggboss | അർജുനും ജാന്മണിയും പ്രണയത്തിൽ? അപ്പോൾ മുതലാണ് പ്രശ്നം തുട‌ങ്ങിയത്; തുറന്ന് പറഞ്ഞ് സുഹൃത്തുക്കൾ"
english_title: "#biggboss #malayalam #season #6 #arjuns #trainer #friends #clarifies #arjun #jaanmonidas #issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/212360/biggboss-malayalam-season-6-arjuns-trainer-friends-clarifies-arjun-jaanmonidas-issue"
published_at: "2024-06-15T14:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d54bdd61a2_arjun.jpg"
keywords: []
---

# #biggboss | അർജുനും ജാന്മണിയും പ്രണയത്തിൽ? അപ്പോൾ മുതലാണ് പ്രശ്നം തുട‌ങ്ങിയത്; തുറന്ന് പറഞ്ഞ് സുഹൃത്തുക്കൾ

> **Lead Summary:** **‍ബി​ഗ് **ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ ഏവരും ആകാംക്ഷയിലാണ്. ജാസ്മിൻ, ജിന്റോ, അർജുൻ എന്നിവരാണ് ​ഗ്രാഫിൽ മൂന്നിൽ നിൽക്കുന്നത്. ഇവരുടെ പിആർ ടീമുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമാവധി വോട്ട് പ്രിയ മത്സരാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ​ആരാധകർ. അർജുന്റെ ​ഗ്രാഫ് മുന്നോട്ട് കുതിക്കുന്നുണ്ടെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ ഇതിനിടെയാണ് ജാന്മണി ദാസിന്റെ വാദങ്ങൾ അർജുന് വിനയാകുന്നത്.

## Article Content

**‍ബി​ഗ് **ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ ഏവരും ആകാംക്ഷയിലാണ്. ജാസ്മിൻ, ജിന്റോ, അർജുൻ എന്നിവരാണ് ​ഗ്രാഫിൽ മൂന്നിൽ നിൽക്കുന്നത്. ഇവരുടെ പിആർ ടീമുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമാവധി വോട്ട് പ്രിയ മത്സരാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ​ആരാധകർ. അർജുന്റെ ​ഗ്രാഫ് മുന്നോട്ട് കുതിക്കുന്നുണ്ടെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ ഇതിനിടെയാണ് ജാന്മണി ദാസിന്റെ വാദങ്ങൾ അർജുന് വിനയാകുന്നത്.

അർജുൻ പുറത്തായിരുന്നപ്പോൾ ഒരു വർഷത്തോളം തന്റെ ബോയ്ഫ്രണ്ടാണെന്ന് ഒരു അഭിമുഖത്തിൽ ജാന്മണി പറഞ്ഞു. ഇത് വലിയ തോതിൽ ചർച്ചയായി. റീ എൻട്രി സമയത്ത് അർജുനെ ഉന്നം വെച്ച് ജാന്മണി സംസാരിച്ചു. ശ്രീതു-അർജുൻ കോംബോ മുന്നോട്ട് പോകവെയാണ് ഇക്കാര്യം ചർച്ചയായത്. ജാന്മണിയുടെ പെരുമാറ്റത്തിൽ ശ്രീതുവും സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അർജുനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് അർജുന്റെ ജിം ട്രെയ്നറും സുഹൃത്തുക്കളും. ജാന്മണിക്കെതിരെ ഇവർ സംസാരിച്ചു. ഫൈനൽ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. 

ജാന്മണിയുടെ കേസിൽ അർജുനെ ഭയങ്കരമായി താഴ്ത്തി കെട്ടുന്നുണ്ട്. അങ്ങനെയൊരാളല്ല അർജുൻ. ഞങ്ങൾക്ക് വ്യക്തിപരമായി അറിയാം. ജാൻമണി ആദ്യം ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞെങ്കിലും പിന്നീട് അല്ല എന്നും പറയുന്നുണ്ട്. ഇതൊന്നും ആരും കാണുന്നില്ല. അവനെ എങ്ങനെയെങ്കിലും നെ​ഗറ്റീവ് ആക്കാനുള്ള കാര്യങ്ങൾ മാത്രമെടുക്കുന്നു. കഴിഞ്ഞ ദിവസം അമ്മ ചാരിറ്റിയുടെ കാര്യം പറഞ്ഞു. അതിന്റെ പേരിൽ അവനെ ഭയങ്കരമായി ഡീ​ഗ്രേഡ് ചെയ്തു. അവന്റെ കഴിവ് കൊണ്ടാണ് അത്രയും എത്തിയത്. 

ആരോ​ഗ്യപ്രശ്നമുണ്ടായിട്ടും പിടിച്ച് നിൽക്കുന്നു. ഇതൊന്നും ആരും നോക്കുന്നില്ല. എല്ലാവരും പിആർ വർക്കിന്റെ കാര്യമാണ് പറയുന്നത്. എന്നിട്ടും അർജുൻ ഇത്ര ലെവലിലേക്ക് എത്തുന്നു എന്ന് ​ഗ്രൂപ്പുകളിൽ വോയിസ് കേൾക്കുന്നുണ്ട്. ജാന്മണിയുമായി ഒരു മോഡലെന്ന നിലയിൽ കണക്ഷനുണ്ടാവും. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അർജുനെന്ന വ്യക്തിയെ ഞങ്ങൾക്ക് നന്നായി അറിയാം. 

അവനെ ഡീ​ഗ്രേഡ് ചെയ്യാനും മാനസികമായി തളർത്താനുമാണ് ജാന്മണി ഇങ്ങനെ ചെയ്തതെന്നും ഇവർ തുറന്നടിച്ചു. ജാന്മണി ബോധം കെട്ട് വീണപ്പോൾ അർജുൻ എടുത്ത് കൊണ്ട് പോയി. ആക്ടിം​ഗ് ആണെന്ന് അർജുൻ പറഞ്ഞത് മുതലാണ് ഈ പ്രശ്നം തുടങ്ങിയത്. അതിന് മുമ്പ് വരെ ജാന്മണിക്ക് അങ്ങനെയൊരു ഇഷ്യൂ ഇല്ലായിരുന്നു. എല്ലാവരും ഷോ കണ്ടതാണ്. ഇതൊന്നും അർജുനെ ബാധിക്കില്ല. 

ഈയിടെ ജാന്മണിയുടെയും അർജുന്റെയും മ്യൂചൽ ഫ്രണ്ട് ഇതേക്കുറിച്ച് വീഡിയോ ചെയ്തിരുന്നു. എത്ര ഡീ ​ഗ്രേഡ് ചെയ്താലും അർജുൻ കപ്പടിക്കുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. ജാസ്മിൻ, ജിന്റോ എന്നിവരാണ് നിലവിൽ ​ഗ്രാഫിൽ മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഇവർക്കുണ്ടാകുന്ന നെ​ഗറ്റീവ് ഇംപാക്ട് അർജുന് ​ഗുണം ചെയ്യുന്നുണ്ട്. അർജുൻ ടോപ് ഫൈവിൽ എത്തിയതിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. സേഫ് ​ഗെയിം കളിച്ച അർജുൻ നേരത്തെ പുറത്താകേണ്ടതായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/212360/biggboss-malayalam-season-6-arjuns-trainer-friends-clarifies-arjun-jaanmonidas-issue)