#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; 74 കാരിക്ക് പുതുജീവന്‍

#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം;  74 കാരിക്ക് പുതുജീവന്‍
Jun 20, 2024 04:00 PM | By Susmitha Surendran

 (moviemax.in)  മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. അതേസമയം അത്തരം നിരവധി സംഭവങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം യുഎസിലെ നെബ്രാസ്കയിലെ ലിങ്കണിലെ ബുതെറസ്-മസറും ലവ് ഫ്യൂണറൽ ഹോമില്‍ ഇത്തരമൊരു അസാധാരണ സംഭവം നടന്നു. കോൺസ്റ്റൻസ് ഗ്ലാൻസ് എന്ന പെഷണറായ 74 -കാരിയെ മരിച്ചെന്ന് കരുതി അടക്കാനായി സെമിത്തേരിയിലേക്ക് എടുത്തതായിരുന്നു.

എന്നാല്‍, ഈ സമയം ശവപ്പെട്ടിക്കുള്ളില്‍ നിന്നും ശ്വസം മുട്ടുന്നത് പോലെ അസ്വസ്ഥകരമായ ശബ്ദം കേട്ട് ശ്മശാന ജീവനക്കാര്‍ ഭയന്നു. പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോൺസ്റ്റൻസ് ഗ്ലാൻസിന് ജീവനുള്ളതായി കണ്ടെത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂൺ 3-ന് രാവിലെ 9.44-നാണ് കോൺസ്റ്റൻസ് മരിച്ചതായി ബുതെറസ്-മസറും ലവ് ഫ്യൂണറൽ ഹോമില്‍ നിന്നും അറിയിപ്പുണ്ടായത്. പിന്നാലെ ഇവരുടെ മൃതദേഹം അടക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു.

ഇതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ജീവനക്കാര്‍ പെട്ടി തുറന്നത്. ശവപ്പെട്ടിക്കുള്ളില്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കോൺസ്റ്റൻസിനെ കണ്ട ശ്മശാന ജീവനക്കാര്‍ ഉടന്‍ തന്നെ അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. മാത്രമല്ല, പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.

31 വർഷത്തെ തന്‍റെ സര്‍വ്വീസിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ ബെൻ ഹൗച്ചിൻ പറഞ്ഞു. രാവിലെ 11.44 നോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് ശവസംസ്കാര കേന്ദ്രത്തില്‍ നിന്നും ഫോണെത്തുന്നത്.

അവര്‍ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അസാധാരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശവസംസ്കാരത്തിന് തൊട്ട് മുമ്പാണ് കോൺസ്റ്റൻസ് ഗ്ലാൻസിന് ശ്വാസമുണ്ടെന്ന് ജീവനക്കാര്‍ കണ്ടെത്തുന്നത്.

ഉടനെ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍, മരണത്തിന് മുമ്പ് അവരെ അടക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലെന്നും സംഭവത്തെ കുറിച്ച് കോൺസ്റ്റൻസ് ഗ്ലാൻസിന്‍റെ കുടുംബത്തെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ സംഭവം ബ്രസീലില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് മരിച്ചെന്ന് കരുതിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോഴായിരുന്നു മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

#he #went #bury #himself #thinking #he #dead #unusual #sound #New #life #74yearold #US

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall