#DhyanSreenivasan | ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല - ധ്യാൻ ശ്രീനിവാസൻ

#DhyanSreenivasan | ‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല - ധ്യാൻ ശ്രീനിവാസൻ
Jun 20, 2024 10:46 PM | By VIPIN P V

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിൽ ആന്റണി വർഗീസിന്റെ റോളിലേക്ക് തന്നെയാണ് ആദ്യം വിളിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ.

അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാൾ താനാണെന്നും അന്ന് ചിത്രത്തിലേക്ക് അജു വർഗീസിനെയും ശ്രീനാഥ് ഭാസിയേയുമെല്ലാം പരിഗണിച്ചിരുന്നുവെന്നും ധ്യാൻ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അങ്കമാലി ഡയറീസിനെ കുറിച്ച് ധ്യാൻ പറഞ്ഞത്.

ധ്യാൻ പറഞ്ഞത്

അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാൻ. അതും പെപ്പയുടെ റോളിലേക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്.

ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പൻ ചേട്ടൻ വിളിച്ചിട്ട് കഥ കേൾക്കാൻ പോയിരുന്നു.

അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തിൽ. പക്ഷെ ചെമ്പൻ ചേട്ടൻ കഥ പറയുന്നത് കേട്ടാൽ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല. അങ്കമാലിക്കാരായ അവർ ചെയ്തതിന്റെ ഗുണം ആ പടത്തിനുണ്ട്.

ഒന്ന് അവർ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങൾ ചെയ്താൽ ഒരിക്കലും അത് വർക്ക്‌ ആവില്ലെന്ന് എനിക്ക് തോന്നി. കണ്ണൂർ സ്ലാങ് ഒക്കെ പറഞ്ഞിട്ടായിരിക്കും ഉണ്ടാവുക. അതൊരിക്കലും ശരിയാവില്ലല്ലോ.

എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചെമ്പൻ ചേട്ടൻ അത് സംവിധാനം ചെയ്യാൻ ഇരുന്നതായിരുന്നു. അന്ന് ഞാൻ ചെമ്പൻ ചേട്ടനോട് പറഞ്ഞത്, നിങ്ങൾ ഇതൊരിക്കലും സംവിധാനം ചെയ്യരുത്, വേറേ ആർക്കെങ്കിലും കൊടുക്കണമെന്നായിരുന്നു.

കാരണം അദ്ദേഹം അത്രയും തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. അന്ന് ലിജോ ചേട്ടൻ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാൻ ഇരുന്നത്.

പിന്നെ വിജയ് ചേട്ടൻ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാൻ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ്സ് നൽകുമെന്നെല്ലാം.

അതായിരുന്നു ചർച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം. അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാനുമില്ല ചെമ്പൻ ചേട്ടനുമില്ല.

കാരണം ഞങ്ങൾ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാർ തന്നെ വന്ന് തല്ലികൊല്ലും(ചിരിക്കുന്നു) അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ.

#Peppe #role #AngamalyDiaries #made #none #Malayalamcinema #today #DhyanSrinivasan

Next TV

Related Stories
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

Sep 27, 2024 12:49 PM

#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ...

Read More >>
Top Stories










News Roundup