---
title: "#dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്"
english_title: "#dimplerose #opensup #about #negative #comments #against #her #latest #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213234/dimplerose-opensup-about-negative-comments-against-her-latest-video"
published_at: "2024-06-19T16:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672bec87cc45_dimplerose.jpg"
keywords: []
---

# #dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്

> **Lead Summary:** **ഇരട്ട**ക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിനെ പറ്റിയും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ നടി ഡിംപിള്‍ റോസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പാച്ചു എന്ന് വിളിക്കുന്ന മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ മകന്റെ വിശേഷങ്ങളും ഡിംപിള്‍ കാണിക്കാറുണ്ട്. 

## Article Content

**ഇരട്ട**ക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിനെ പറ്റിയും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ നടി ഡിംപിള്‍ റോസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പാച്ചു എന്ന് വിളിക്കുന്ന മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ മകന്റെ വിശേഷങ്ങളും ഡിംപിള്‍ കാണിക്കാറുണ്ട്. 

എന്നാല്‍ നീയൊരു അമ്മയാണോ, മകനോട് ഇങ്ങനെ സംസാരിക്കാമോ എന്ന് ചോദിച്ച് ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നതിനെ പറ്റി പറയുകയാണ് ഡിംപിളിപ്പോള്‍. മകനെ കുരങ്ങാ എന്ന് അഭിസംബോധന ചെയ്തതില്‍ മാപ്പ് ചോദിച്ചും വിഷയത്തില്‍ ക്ലാരിറ്റി വരുത്തിയുമാണ് നടി എത്തിയിരിക്കുന്നത്.

'നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മറ്റൊരു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഇന്നലത്തെ എന്റെ വീഡിയോ കണ്ടാല്‍ പലര്‍ക്കും അത് മനസിലാകും. മകന്‍ പാച്ചുവിന്റെ ആക്ടീവിറ്റികളുടെ വീഡിയോയാണ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത്. എനിക്ക് സ്‌നേഹവും ഇഷ്ടവും കൊണ്ടൊക്കെ കുരങ്ങാ, എന്നൊക്കെ വിളിക്കാറുണ്ട്. അതിന് മറ്റൊരു അര്‍ഥവുമില്ല. പ്രത്യേകിച്ച് പാച്ചുവിനെ നോക്കി നെഗറ്റീവായൊരു അര്‍ഥത്തില്‍ അങ്ങനെ വിളിക്കേണ്ടതില്ലല്ലോ. 

ഞാന്‍ മാത്രമല്ല, ഇവിടെയുള്ള എല്ലാവരും അങ്ങനെയാണ്. എന്തെങ്കിലും മണ്ടത്തരമൊക്കെ കാണിച്ചാല്‍ ശോ കഴുത എന്നൊക്കെ പറയാറില്ലേ. അതൊക്കെ ഒരു മോശമായ രീതിയില്‍ പറയുന്നതല്ല. ഡാഡിയും ഡോണ്‍ ചേട്ടനുമൊക്കെ ഇഷ്ടം കൂടുമ്പോള്‍ കുതിര എന്ന് വിളിക്കാറുണ്ട്.

മകനെ അണ്ണാന്‍കുഞ്ഞേ, കാടന്‍പൂച്ചേ, അമ്മേടെ കുഞ്ഞുപ്പുഴു എന്നൊക്കെ ഞാന്‍ വിളിക്കാറുണ്ട്. ഇഷ്ടം കൂടുതലുള്ളപ്പോള്‍ വിളിച്ചത് ഭയങ്കര ഇമോഷണലായി എല്ലാവരും എടുക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഏത് വികാരത്തിലാണ് അങ്ങനെ വിളിച്ചതെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ് എഡിറ്റ് ചെയ്യുമ്പോള്‍ അത് മാറ്റാതിരുന്നത്. 

പക്ഷേ എനിക്ക് വന്ന കമന്റുകള്‍ കണ്ടിട്ട് ഞെട്ടി പോയി. അങ്ങനെ വിളിക്കരുതെന്നും മോശമാണെന്നുമൊക്കെ കുറേ പേര്‍ വളരെ ജെനുവിനായി വന്ന് പറഞ്ഞിരുന്നു. അവരുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. ഇനി വളരെയധികം ശ്രദ്ധിക്കുകയും ചെയ്യാം. എന്നാല്‍ ഇതിന്റെ പേരില്‍ കുറേ ചീത്ത വിളിക്കാമെന്ന് വിചാരിച്ച് വന്ന കുറേ പേരുണ്ടായിരുന്നു. 

നീയൊരു അമ്മയാണോ എന്നൊക്കെ ചോദിച്ച് കൊണ്ടാണ് ചിലരുടെ കമന്റുകള്‍ വന്നത്. അതിന് മാത്രം ഞാനെന്താ പറഞ്ഞേ എന്ന് നോക്കിയപ്പോഴാണ് അതൊക്കെ കണ്ടത്. അവരോടൊന്നും എനിക്ക് കൂടുതലൊന്നും പറയുന്നില്ല. വളരെ ജെനുവിനായി സംസാരിച്ചവരോട് മാത്രമാണ് ഞാനിത് പറയുന്നത്. ഞങ്ങളുടെ നാട്ടിലെ സ്ലാങ്ങിന്റെ കുഴപ്പമാണോ എന്ന് അറിയില്ല.

കുടുംബത്തിലെ എല്ലാവരും അങ്ങനെയൊക്കെ അഭിസംബോധന ചെയ്യാറുണ്ട്. അതൊരു ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വരുമ്പോള്‍ മാത്രം പറയുന്നതാണ്. അതല്ലാതെ ഒരു പരിചയവുമില്ലാത്ത ആളെ പോയി കുരങ്ങനെന്ന് വിളിക്കില്ല. ഭര്‍ത്താവ് ആന്‍സന്‍ ചേട്ടന്‍ വേറൊരു തരത്തിലാണ് സ്‌നേഹം പ്രകടിപ്പിക്കുക. എന്നോട് സ്‌നേഹം കൂടുമ്പോള്‍ പിശാശേ എന്നാണ് അദ്ദേഹം വിളിക്കുക.

ആ വിളി എനിക്കും ഇഷ്ടമാണ്. അത്രയും സ്‌നേഹത്തോടെയുള്ള സമയത്ത് മാത്രമേ അങ്ങനെ വിളിക്കാറുള്ളു. എന്നാല്‍ ആ വാക്കിന്റെ അര്‍ഥം നോക്കിയാല്‍ വളരെ മോശം വാക്കായിരിക്കും. പക്ഷേ ഇഷ്ടം കൊണ്ട് വിളിക്കുന്നതാണത്. എന്തൊരു കാര്യം പറയുമ്പോഴും അതിന്റെ സിറ്റുവേഷനും ഇമോഷനും അനുസരിച്ചായിരിക്കും അതിന്റെ പ്രധാന്യം മാറുക..' എന്നും ഡിംപിള്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/213234/dimplerose-opensup-about-negative-comments-against-her-latest-video)