#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക

#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക
Jun 19, 2024 11:15 AM | By Athira V

നടി ഹന്ന റെജി കോശിയോടുള്ള അവതാരകയുടെ മോശം ചോദ്യം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഡിഎന്‍എ എന്ന സിനിമയുടെ പ്രൊമോഷനിടെയായിരുന്നു സംഭവം. അവതാരക ഹന്നയോട് കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്നായിരുന്നു ചോദിച്ചത്. ഇതോടെ കുപിതയായ ഹന്ന മൈക്ക് വലിച്ചൂരി അഭിമുഖം അവസാനിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഹന്നയ്‌ക്കൊപ്പമുണ്ടായിരുന്ന നടന്‍ അഷ്‌കര്‍ സൗദാനും ഇറങ്ങിപ്പോയിരുന്നു. 

ഈ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ചെത്തയിരിക്കുകയാണ് അവതാരകയായ പെണ്‍കുട്ടി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശാലു എന്ന വിവാദ അവതാരകയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്. 

കേരളക്കര മൊത്തം തെറിവിളിക്കുന്ന അവതാരക ഞാനാണ്. ഒരു പെണ്ണ് മറ്റൊരു പെണ്ണിനോട് ചോദിക്കാന്‍ പാടുള്ള ചോദ്യമാണോ ശാലു ഹന്നയോട് ചോദിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഡിഎന്‍എ സിനിമയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യുവിനിടെ നടി ഹന്ന റെജി കോശിയോട് ഞാന്‍ കിടന്നു കൊടുത്തിട്ടാണോ സിനിമ കിട്ടുന്നതെന്ന് ചോദിച്ചിരുന്നു. അവര്‍ കുറച്ച് നേരം മിണ്ടാതിരുന്നു. ഞാന്‍ പ്രതികരിച്ചു. അതൊരു ക്ലാഷിലേക്ക് പോയി. അവസാനം ഹന്ന മൈക്കൂരി ഇറങ്ങിപ്പോയി. അഷ്‌കറും ഇറങ്ങിപ്പോയെന്നാണ് ശാലു പറയുന്നത്. 

ഒരുപാട് പേര്‍ അത് പ്രാങ്ക് ആണോ എന്ന് ചോദിച്ചിരുന്നു. അതൊരു പ്രാങ്ക് അല്ല. ഒരാള്‍ മൈക്കൂരി വലിച്ചെറിയുമ്പോള്‍ എനിക്ക് അവിടെ ഇരിക്കേണ്ടതില്ല. പക്ഷെ മീഡിയയിലെ ഇത്രയും ആളുകള്‍ കാണുന്നുണ്ട് എന്നതു കൊണ്ടാണ് ഞാന്‍ മിണ്ടാതിരുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആ ചോദ്യം ചോദിച്ചതെന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പറയുന്നതെന്നും ശാലു പറയുന്നു.

ഞാന്‍ അവതാരക എന്നതിനൊപ്പം സിനിമയില്‍ അഭിനയിക്കുക എന്ന പാഷനും കൊണ്ട് നടക്കുന്ന ആളാണ്. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. സെലക്ട് ആവുകയും ചെയ്തിട്ടുണ്ട്. ഡേറ്റ് വരെ പറഞ്ഞ് വച്ചിട്ട് അവസാന നിമിഷം അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നിട്ടുണ്ട്. അങ്ങനെയാണ് അഭിനയിക്കാനുള്ള സ്വപ്‌നം തന്നെ ഞാന്‍ ഉപേക്ഷിക്കുന്നത്. അറിയപ്പെടുന്ന പലരില്‍ നിന്നും ആ ചോദ്യം നേരിട്ടിട്ടുണ്ട്. എനിക്ക് മാത്രമല്ല, ഈ സ്വപ്‌നവുമായി പോകുന്ന പല പെണ്‍കുട്ടികള്‍ക്കും ഇത്തരം ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടാകും എന്നാണ് അവതാരക പറയുന്നത്. 

ഹന്ന ബോള്‍ഡ് ആണെന്ന് മനസിലാക്കിയാണ് ആ ചോദ്യം ചോദിച്ചത്. ബോള്‍ഡ് അല്ലായിരുന്നുവെങ്കില്‍ ചോദിക്കില്ലായിരുന്നു. അവര്‍ക്ക് ജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടുകളുണ്ട്. അവര്‍ ചോദ്യം ചോദിക്കാന്‍ അനുയോജ്യയാണെന്ന് തോന്നി. പക്ഷെ അവര്‍ കുറച്ച് നേരം നിശബ്ദയായിപ്പോയി. അവര്‍ എന്നില്‍ നിന്നും ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.

മിണ്ടാതിരുന്നപ്പോള്‍, എന്റെ പഴയ കാര്യങ്ങള്‍ എന്നെ ട്രിഗര്‍ ചെയ്തുവെന്നും അവർ പറയുന്നു. എന്തുകൊണ്ട് ബോള്‍ഡ് ആയൊരാള്‍ മിണ്ടുന്നില്ല? അപ്പോഴാണ് ഞാന്‍ ഹന്ന കിടന്നു കൊടുത്തിട്ടാണോ എന്ന് ചോദിച്ചത്. എനിക്ക് അവരില്‍ നിന്നും വ്യക്തമായൊരു മറുപടി വേണമായിരുന്നു. പക്ഷെ കൂടുതലും പ്രതികരിച്ചത് അഷ്‌കര്‍ ആയിരുന്നു. അതിനാല്‍ ഇന്‍ഡിപെന്റഡ് വുമണ്‍ എന്ന് പറയുന്ന ഹന്ന പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്ന ആളാണോ എന്നെനിക്ക് തോന്നിപ്പോയി. അങ്ങനെയാണ് അവിടെ ക്ലാഷാകുന്നത്.

എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനാ ചോദ്യം ചോദിച്ചത്. എന്നോട് ആ ചോദ്യം ചോദിക്കുന്നതോടെയാണ് ഞാന്‍ പിന്മാറി നില്‍ക്കുകയായിരുന്നു. ആറ് മാസം മുമ്പ് വരേ ഈ സ്വപ്‌നവുമായി നടന്ന ആളാണ്. പക്ഷെ സ്വപ്‌നത്തിന്റെ വില ഞാന്‍ മനസിലാക്കി. നമ്മള്‍ കഷ്ടപ്പെട്ട് നേടുന്നതിന്റെ വില എനിക്കറിയാം. ഹന്ന അങ്ങനൊരാള്‍ ആളാണെന്നല്ല. ഹന്ന അങ്ങനൊരാളല്ലെന്നും കഷ്ടപ്പെട്ട് വന്ന, ഡിസര്‍വിംഗ് ആയൊരാള്‍ ആണെന്നും എനിക്കറിയാം എന്നാണ് ശാലു പറയുന്നത്. 

ട്രോളുകളും മറ്റും നേരിടേണ്ടി വന്നു. എന്നെ വേശ്യയാക്കി. കിടന്നു കൊടുത്തിട്ടാണ് ഞാന്‍ അവതാരകയായതെന്ന് പറഞ്ഞു. ഒരിക്കലുമല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഇവിടെ വരെ എത്താന്‍ വൈകിയതു തന്നെ അതുകൊണ്ടാണ്. എളുപ്പത്തില്‍ എത്താനാണെങ്കില്‍ എനിക്ക് അവര്‍ പറയുന്നത് പോലെ നിന്നാല്‍ മതിയായിരുന്നു. അത് ഞാന്‍ ചെയ്തിട്ടില്ല.

അത് എനിക്ക് സമൂഹത്തിന്റെ മുഖത്ത് നോക്കി പറയാനുള്ള തന്റേടമുണ്ട്. ഹന്നയ്ക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ സോറി പറയാന്‍ ഞാന്‍ തയ്യാറാണ്. ആരോടും വ്യക്തിവൈരാഗ്യമില്ല. ഫിലിം ഇന്‍ഡസ്ട്രിയെ മൊത്തമായിട്ടല്ല പറഞ്ഞത്. ഇന്‍ഡസ്ട്രിയെ നശിപ്പിക്കാന്‍ ചിലരുണ്ട്. അതിനെ എടുത്ത് കാണിക്കാനാണ് ശ്രമിച്ചത്. അതിനാണ് ഹന്നയോട് ആ ചോദ്യം ചോദിച്ചത്. ഒരുപാട് പെണ്‍കുട്ടികള്‍ക്കുള്ള മറുപടിയാകുമെന്ന് കരുതി. പക്ഷെ നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ വേറെ രീതിയിലേക്ക് പോയി. വീഡിയോ ചാനല്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നെ അറിയുന്നവര്‍ക്ക് എന്നെ അറിയാമെന്നും ശാലു പറയുന്നു.

#anchor #shalu #reacts #after #her #provocative #questions #hannahrejikoshy #gets #schooled

Next TV

Related Stories
രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

Sep 18, 2025 05:32 PM

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന്...

Read More >>
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall