#balakrishna | ഇരുട്ട് നിറഞ്ഞ മുറിയില്‍ നായികയെ കയറിപ്പിടിച്ച് ബലാത്സംഗം; നടനെ കുറിച്ച് അറിയാത്ത കഥകൾ

#balakrishna | ഇരുട്ട് നിറഞ്ഞ മുറിയില്‍ നായികയെ കയറിപ്പിടിച്ച് ബലാത്സംഗം; നടനെ കുറിച്ച് അറിയാത്ത കഥകൾ
Jun 20, 2024 04:57 PM | By Athira V

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് ബാലകൃഷ്ണ. ബാലയ്യ എന്ന് വിളിപ്പേരുള്ള താരം എല്ലായിപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുള്ളത്. അടുത്തിടെ നടി അഞ്ജലിയെ പൊതുവേദിയില്‍ വച്ച് തള്ളി മാറ്റിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ നടനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകളാണ് പുറത്ത് വരുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയിത്തിലെത്തിയ ബാലയ്യ തന്റെ കരിയറില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ സാധാരണക്കാരനായ നായകവേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. നായകനായിട്ട് മാത്രമല്ല ഇടയ്ക്ക് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. 

ഇടയ്ക്ക് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിച്ചും നടന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. സാധാരണയായി സ്റ്റാര്‍ ഹീറോ ഇമേജുള്ള നടന്മാര്‍ ഈ സാഹസം ചെയ്യാറില്ല. എന്നാല്‍ തന്റെ പ്രതിച്ഛായ മാറ്റിവെച്ചാണ് ബാലയ്യ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിച്ചത്. ഇതിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1997ല്‍ മുത്യാല സുബ്ബയ്യ സംവിധാനം ചെയ്ത പവിത്ര പ്രേമ എന്ന സിനിമയില്‍ ബാലകൃഷ്ണ നായകനായി അഭിനയിച്ചപ്പോള്‍ ലൈലയും റോഷിനിയുമായിരുന്നു നായികമാര്‍. സിനിമയിലെ പ്രധാന നായികയായ ലൈല ഒരു ഡോക്ടറുടെ വേഷമാണ് അഭിനയിച്ചത്. എന്നാല്‍ ഒരു സാഹചര്യത്തില്‍ നായകന്‍ നായികയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

മദ്യപിച്ചെത്തുന്ന നായകന്‍ അപ്രതീക്ഷിതമായി ഒറ്റപ്പെട്ട നായികയുടെ മുറിയിലേക്ക് പോവുകയും ഇരുട്ട് നിറഞ്ഞ മുറിയില്‍ വെച്ച് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതാണ് സീനിലുള്ളത്. എന്നാല്‍ മിന്നലിന്റെ വെളിച്ചത്തില്‍ അയാളുടെ കൈയിലെ കാളി എന്ന ടാറ്റൂ കണ്ട നായിക അയാളെ കണ്ടെത്തി പ്രതികാരം ചെയ്യാനായി പോവുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അതുപോലെ സുല്‍ത്താന്‍ എന്ന ചിത്രത്തിലും തികച്ചും നെഗറ്റീവ് റോളാണ് ബാലകൃഷ്ണ അവതരിപ്പിച്ചത്. സമരസിംഹ റെഡ്ഡി പോലൊരു ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷമാണ് സുല്‍ത്താന്‍ പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ബാലകൃഷ്ണ ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തിലും റോജയ്ക്കൊപ്പം ബലാത്സംഗ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. അങ്ങനെ രണ്ട് സിനിമകളിലും ബലാത്സംഗ രംഗങ്ങള്‍ അഭിനയിച്ച് പ്രേക്ഷകരുടെ അതൃപ്തി നേടിയെടുക്കാനും താരത്തിന് സാധിച്ചിരുന്നു. അത്രത്തോളം ക്രൂരനായ കഥാപാത്രമായിരുന്നു ഇരു സിനിമകളിലും ബാലയ്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് സിനിമകളും വിചാരിച്ചത് പോലെയുള്ള വിജയം നേടി കൊടുത്തില്ലെന്നതാണ് മറ്റൊരു വസ്തുത. 

#balakrishna #do #negative #characters #unknown #stories #goes #viral #about #him

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup