#swarabhasker |ബലി നൽകാനെത്തിച്ച ആടുകളെ മുസ്‌ലിം വേഷം ധരിച്ചെത്തി വാങ്ങിക്കൂട്ടിയ ജൈനരെ പരിഹസിച്ച് സ്വര ഭാസ്‌കർ

#swarabhasker |ബലി നൽകാനെത്തിച്ച ആടുകളെ മുസ്‌ലിം വേഷം ധരിച്ചെത്തി വാങ്ങിക്കൂട്ടിയ ജൈനരെ പരിഹസിച്ച് സ്വര ഭാസ്‌കർ
Jun 20, 2024 09:36 PM | By Susmitha Surendran

(moviemax.in)  പെരുന്നാളിന് ബലി നൽകാനെത്തിച്ച ആടുകളെ വാങ്ങിക്കൂട്ടാൻ മുസ്‌ലിംകളെന്ന വ്യാജേനെ വേഷംമാറിയെത്തിയ ജൈന സംഘത്തെ പരിഹസിച്ച് നടി സ്വര ഭാസ്കർ.

നിങ്ങൾ ‘രക്ഷകരാ’ണെങ്കിൽ ഇനിയങ്ങോട്ട് അവയുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കണമെന്ന് സ്വര സമൂഹമാധ്യമത്തിൽ കുറിച്ചു. ആടുകളെ ‘രക്ഷകർ’ ദത്തെടുത്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഓമന വളർത്തുമൃഗങ്ങളായി സ്നേഹപൂർവ്വം അവയെ നോക്കുമെന്നും ഞാൻ കരുതുന്നു. നിങ്ങൾ ‘രക്ഷകരാ’ണെങ്കിൽ ഇനിയങ്ങോട്ട് അവയുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കണം -സ്വർ പറയുന്നു.

കൂടാതെ, സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച സ്വര, മകൾ റാബിയക്കൊപ്പമുള്ള തങ്ങളുടെ ആദ്യ പെരുന്നാളിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

തന്‍റെ വെജിറ്റേറിയൻ മാതാപിതാക്കൾ എല്ലാവർക്കും വേണ്ടി ഗംഭീരമായ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചെന്നും സ്വര കുറിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഡൽഹിയിലാണ് സംഭവമുണ്ടായത്.

ചാന്ദ്നി ചൗക്കിലെ ജൈന സമുദായത്തിലെ ഒരു സംഘം പെരുന്നാളിന് ബലി നൽകാനെത്തിച്ച ആടുകളെ വാങ്ങി ‘സംരക്ഷിക്കാൻ’ മുസ്‌ലിം വേഷധാരികളായി എത്തുകയായിരുന്നു.

വാട്സ്ആപ്പിലൂടെ ധനസമാഹരണം നടത്തി 15 ലക്ഷം രൂപയുമായി എത്തി ചന്തയിൽനിന്നും 124 ആടുകളെ വാങ്ങി. തുടർന്ന് സംഭവം ഇവർ തന്നെ മാധ്യമങ്ങളെ അറിയിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു.

ഡൽഹി സ്വദേശിയായ അക്കൗണ്ടന്‍റ് വിവേക ജൈൻ എന്നയാളാണ് ഇതിന് നേതൃത്വം നൽകിയത്. കഴിയാവുന്നത്ര ആടുകളെ സംരക്ഷിക്കാൻ സാധിച്ചെന്നും ഇത് വലിയ വിജയമാണെന്നും ഇയാൾ പിന്നീട് പ്രതികരിച്ചു.

സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടയിലാണ് നടി സ്വര ഭാസ്കർ പ്രതികരിച്ചിരിക്കുന്നത്.

#SwaraBhaskar #mocks #Jains #who #buy #goats #for #sacrifice #dressed #Muslims

Next TV

Related Stories
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

Sep 27, 2024 12:49 PM

#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ...

Read More >>
Top Stories










News Roundup