#viral | വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

#viral |  വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി
Jun 20, 2024 04:51 PM | By Athira V

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കിട്ടുന്ന കടകളാണ് ത്രിഫ്റ്റ് സ്റ്റോറുകൾ. അങ്ങനെ ക്ലിന്റണിലുള്ള ഒരു ത്രിഫ്റ്റ് സ്റ്റോറിൽ നിന്നും അന്ന ലീ ഡോസിയർ എന്ന യുവതി ഒരു പാത്രം വാങ്ങി. 330 രൂപ കൊടുത്താണ് അന്ന ഈ പാത്രം വാങ്ങിയത്. എന്നാൽ, പിന്നീട് ഇതിന്റെ പ്രത്യേകത മനസിലാക്കിയ അന്ന ശരിക്കും ഞെട്ടിപ്പോയി.

അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക് കഴിഞ്ഞത്. വളരെ വളരെ പുരാതനമായ ഒരു മായൻ കലാസൃഷ്ടിയായിരുന്നു അന്ന് അന്ന വെറും 330 രൂപ കൊടുത്ത് വാങ്ങിയ ആ പൂപ്പാത്രം.

അന്ന പറയുന്നത്, ക്ലിൻ്റണിലെ 2A ത്രിഫ്റ്റ് സ്റ്റോറിൻ്റെ ക്ലിയറൻസ് റാക്കിൽ വച്ചാണ് ആ മനോഹരമായ പാത്രം താൻ കണ്ടത് എന്നാണ്.  അങ്ങനെ പാത്രം കണ്ടിഷ്ടപ്പെട്ട അന്ന അത് വാങ്ങുകയും ചെയ്തു. അത് കാണാൻ വളരെ പഴയതായിരുന്നു. എന്നാൽ, കൂടിവന്നാൽ ഒരു 20 -30 വർഷം പഴക്കം മാത്രമേ കാണൂ എന്നാണ് അന്ന കരുതിയത്.

അങ്ങനെ അവളത് വാങ്ങി വീട്ടിൽക്കൊണ്ടു വയ്ക്കുകയും ചെയ്തു. അഞ്ച് വർഷങ്ങൾക്കു ശേഷം മെക്സിക്കോയിലേക്ക് നടത്തിയ യാത്രയിൽ ആന്ത്രപ്പോളജി മ്യൂസിയം സന്ദർശിക്കുകയായിരുന്നു അവൾ. അപ്പോഴാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന പാത്രങ്ങൾക്ക് താനന്ന് വാങ്ങിയ പാത്രങ്ങളോട് സാമ്യം തോന്നിയത്. സംശയം തോന്നിയ അന്ന മ്യൂസിയം അധികാരികളോട് വിവരം പറഞ്ഞു.

അവരാണ് അന്നയോട് എംബസിയുമായി ബന്ധപ്പെടാൻ പറഞ്ഞത്. ഫോട്ടോഗ്രാഫുകളുടെയും പാത്രത്തിൻ്റെ അളവുകളുടെയും അടിസ്ഥാനത്തിൽ, എ.ഡി. 200-800 കാലത്തെ മായൻ പുരാവസ്തുവാണ് അന്നയുടെ കയ്യിലിരിക്കുന്നത് എന്ന് എംബസി അധികാരികൾ തിരിച്ചറിഞ്ഞു.

അതോടെ അത് അതിന്റെ യഥാർത്ഥ സ്ഥലത്തേക്ക് തിരികെ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു അന്ന. യുഎസ്സിലെ മെക്സിക്കൻ അംബാസഡർക്ക് അവളത് നൽകി. മ്യൂസിയം അത് പ്രദർശിപ്പിക്കും എന്നാണ് പറയുന്നത്. മെക്സിക്കോയിലെ തദ്ദേശീയ കമ്മ്യൂണിറ്റികളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്ന പറയുന്നത് അത് എത്തേണ്ടിടത്ത് തന്നെ എത്തിച്ചതിൽ സന്തോഷമുണ്ട് എന്നാണ്.

#woman #bought #vase #thrift #store #turns #out #be #mayan #artefact

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall