#Rajinikanth | 'പേട്ട' ടീം വീണ്ടും ഒന്നിക്കുമോ? 'കൂലി'ക്ക് ശേഷം രജനി കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്

#Rajinikanth | 'പേട്ട' ടീം വീണ്ടും ഒന്നിക്കുമോ? 'കൂലി'ക്ക് ശേഷം രജനി കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലെന്ന് റിപ്പോര്‍ട്ട്
Jun 21, 2024 09:17 AM | By VIPIN P V

ജനികാന്തിന്‍റെ താരപരിവേഷത്തെ സമീപവര്‍ഷങ്ങളില്‍ ഏറ്റവുമധികം ആഘോഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്‍റെ പേട്ട.

രജനിയുടെ സ്ക്രീന്‍ ഇമേജിനെ പുതുകാലത്തിന്‍റെ അഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു.

പേട്ടയ്ക്ക് ശേഷം ഈ സംവിധായക- താര കോമ്പിനേഷന്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ടോ? അതിന് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

വന്‍ വിജയം നേടിയ ജയിലറിന് ശേഷം രണ്ട് ചിത്രങ്ങളാണ് രജനികാന്തിന്‍റേതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

ടി ജെ ജ്ഞാനവേലിന്‍റെ വേട്ടൈയനും ലോകേഷ് കനകരാജിന്‍റെ കൂലിയും. ഇതില്‍ വേട്ടൈയന്‍റെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഇതിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം രജനി ലോകേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

കൂലിക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജും രജനിയും വീണ്ടും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രജനികാന്തിന്‍റെ വലിയ ആരാധകനായ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഫാന്‍ ബോയ് ട്രിബ്യൂട്ട് എന്ന് വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു പേട്ട.

അതേസമയം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.

അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍.

#Petta #team #reunite #After #Coolie #Rajini #KarthikSubbaraj #reported #film

Next TV

Related Stories
#Sivakarthikeyan |  സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ

Sep 27, 2024 03:15 PM

#Sivakarthikeyan | സിനിമയിൽ നിന്ന് ഇടവേളയെടുത്ത് വിജയ്; താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ

ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും...

Read More >>
#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു

Sep 27, 2024 12:38 PM

#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു

തമിഴിലെ പ്രശസ്ത നോവല്‍ 'വീരയുഗ നായകന്‍ വേല്‍പ്പാരി'യുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെയാണ് ഇരുവരും ഒന്നിക്കുക എന്നാണ്...

Read More >>
#SaiPallavi | മേക്കപ്പില്ലാതെ സിംപിളായി  വിമാനത്താവളത്തില്‍ എത്തിയ സായ് പല്ലവിയുടെ പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

Sep 27, 2024 07:53 AM

#SaiPallavi | മേക്കപ്പില്ലാതെ സിംപിളായി വിമാനത്താവളത്തില്‍ എത്തിയ സായ് പല്ലവിയുടെ പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്....

Read More >>
#PawanKalyan | പ്രസാദ ലഡു വിവാദം; മാപ്പ് പറഞ്ഞ കാർത്തിയെ അഭിനന്ദിച്ചും പിന്തുണ നൽകിയും പവൻ കല്യാൺ

Sep 25, 2024 05:56 PM

#PawanKalyan | പ്രസാദ ലഡു വിവാദം; മാപ്പ് പറഞ്ഞ കാർത്തിയെ അഭിനന്ദിച്ചും പിന്തുണ നൽകിയും പവൻ കല്യാൺ

ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണായിരുന്നു പ്രധാനമായും വിമർശനം ഉന്നയിച്ചത്. സംഭവത്തിൽ കാർത്തി മാപ്പും...

Read More >>
#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

Sep 25, 2024 01:31 PM

#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

നടന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോള്‍ കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക്...

Read More >>
Top Stories










News Roundup