---
title: "#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ  "
english_title: "#aryabadai #gives #reply #comment #about #biggboss #fame #djsibin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213379/aryabadai-gives-reply-comment-about-biggboss-fame-djsibin"
published_at: "2024-06-20T10:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673b07c3c8dc_arya.jpg"
keywords: []
---

# #aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ  

> **Lead Summary:** മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്നു വന്ന് അവതാരകയായും അഭിനേത്രിയായുമൊക്കെ കയ്യടി നേടിയ താരം. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ശ്രദ്ധ നേടിയിട്ടുണ്ട് ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ഇപ്പോഴിതാ ബിഗ് ബോസ് താരം സിബിനെക്കുറിച്ചുള്ള കമന്റിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. 

## Article Content

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്നു വന്ന് അവതാരകയായും അഭിനേത്രിയായുമൊക്കെ കയ്യടി നേടിയ താരം. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ശ്രദ്ധ നേടിയിട്ടുണ്ട് ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ഇപ്പോഴിതാ ബിഗ് ബോസ് താരം സിബിനെക്കുറിച്ചുള്ള കമന്റിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. 

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സിബിന്‍ ഷോയില്‍ നിന്നും പുറത്താകുന്നത്. എന്നാല്‍ പുറത്ത് വന്ന ശേഷം സിബിന്‍ ഷോയ്‌ക്കെതിരെ പല ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. സിബിനും ആര്യയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. സിബിന്റെ ആരോപണങ്ങള്‍ക്ക് ആര്യയും പിന്തുണ നല്‍കിയിരുന്നു. 

ഇതിനിടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ആര്യ അവതാരകയായ ഷോയുടെ പുതിയ സീസണ്‍ ഉണ്ടാകില്ലെന്ന് സൂചനകള്‍ പുറത്ത് വരുന്നത്. തന്നെ ഇനി ഉടനെയൊന്നും ടെലിവിഷനില്‍ കണ്ടെന്ന് വരില്ലെന്ന് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റില്‍ ആര്യ കുറിച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്‌സിലാണ് ഒരാള്‍ സിബിനെക്കുറിച്ച് പരാമര്‍ശിച്ചത്. 

എല്ലാം സിബിന്‍ കാരണമാണ് മോളേ. അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു. ഒരു സുഹൃത്തിനെ സെലക്ട് ചെയ്യുമ്പോഴും ശ്രദ്ധിക്കണമെന്ന് ഇപ്പോ മനസ്സിലായില്ലേ. സമ്മതിച്ച് തരില്ലെന്ന് അറിയാം ,പക്ഷെ ഇതാണ് സത്യമെന്ന് നി നിന്നെ തന്നെ സ്വയം ബോധ്യപ്പെടുത്തിയാല്‍ മതി എന്നായിരുന്നു കമന്റ്. പിന്നാലെ ആര്യ മറുപടിയുമായെത്തി. ശെന്റെപൊന്നേ ഇതെവിടെ ആയിരുന്നു ഇത്രയും കാലം. ഇതിനിപ്പോ എങ്ങനെയാ ചാര്‍ജ്? ഡെയ്‌ലി ആണോ? മന്ത്‌ലി ആണോ? അതോ സീസണല്‍ ആണോ? എന്നായിരുന്നു ആര്യയുടെ മറുപടി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/213379/aryabadai-gives-reply-comment-about-biggboss-fame-djsibin)