#viral | ആകർഷകമായ പരസ്യം നൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ, വിവാഹം നടന്നില്ല! പക്ഷെ സംഭവിച്ചത്....

#viral | ആകർഷകമായ പരസ്യം നൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ, വിവാഹം നടന്നില്ല! പക്ഷെ  സംഭവിച്ചത്....
Jun 14, 2024 04:17 PM | By Athira V

ആകർഷകമായ പരസ്യത്തിൽ വിവാഹം നടക്കുമെന്ന് ഉറപ്പുനൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയ്ത യുവാവിന് വിവാഹം നടക്കാതെ വന്ന സംഭവത്തിൽ യുവാവിന് നഷ്ട പരിഹാരം നൽകാൻ ഉത്തരവ്.

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. ചേർത്തല സ്വദേശിയായ യുവാവ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ യുവാവ് ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ പങ്കാളിയുടെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും വിശദമാക്കി. പണം നൽകി രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നൽകാമെന്നും ഇവർ വാഗ്ദാനവും നൽകി.

ഇതിനായി 4100 രൂപ ഫീസായും ഈടാക്കി. എന്നാൽ പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയില്ലാതെ വരികയായിരുന്നു. പിന്നാലെ ഓഫീസിൽ പോയി അന്വേഷിച്ചിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങളെന്നും സേവന കാലയളവിൽ വിവാഹം ഉറപ്പു നൽകിയിരുന്നില്ലെന്നുമാണ് കോടതിയിൽ മാട്രിമോണി സ്ഥാപനം വ്യക്തമാക്കിയത്.

വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി. രജിസ്ട്രേഷൻ ഇനത്തിൽ ചിലവായ 4100 രൂപ തിരികെ നൽകുന്നതിനും കൂടാതെ 28000 രൂപ നഷ്ടപരിഹാരമായും എതിർകക്ഷി പരാതിക്കാരന് നൽകുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയത്.

#matrimonial #site #fined #giving #fake #promises #youth #whose #marriage #match #not #found

Next TV

Related Stories
#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു

Jun 21, 2024 09:02 PM

#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു

ഏതാനും ദിവസങ്ങൾ മുൻപാണ് വിവാഹ വേദിയിൽ വച്ച് ബലംപ്രയോഗിച്ച് വരൻ മധുര പലഹാരം നൽകാൻ ശ്രമിച്ചതിൽ പ്രകോപിതയായ വധു വരനെ അടിച്ച വീഡിയോ...

Read More >>
#viral |  വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

Jun 20, 2024 04:51 PM

#viral | വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക്...

Read More >>
#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം;  74 കാരിക്ക് പുതുജീവന്‍

Jun 20, 2024 04:00 PM

#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; 74 കാരിക്ക് പുതുജീവന്‍

പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോൺസ്റ്റൻസ് ഗ്ലാൻസിന് ജീവനുള്ളതായി കണ്ടെത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട്...

Read More >>
#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

Jun 20, 2024 01:54 PM

#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

ഉത്തര്‍പ്രദേശിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവ് തനിക്ക് പാമ്പ് കടിയേറ്റിരിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം...

Read More >>
#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

Jun 19, 2024 04:18 PM

#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

എന്തായാലും ടെക്കികളായ ദമ്പതികൾ പറയുന്നത് അവർക്ക് മാസം ഏഴുലക്ഷം രൂപ ശമ്പളമുണ്ട്....

Read More >>
#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

Jun 19, 2024 02:48 PM

#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിലെ ഒരു ഖനന പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ വലിയ വിവാദമാണ്...

Read More >>
Top Stories