#Leopard | മോദി 3.0 സത്യപ്രതിജ്ഞയ്ക്ക് വിളിക്കാത്ത അതിഥി! വേദിക്ക് പിന്നിൽ പുള്ളിപ്പുലി? ദൃശ്യങ്ങൾ വൈറലാകുന്നു

#Leopard | മോദി 3.0 സത്യപ്രതിജ്ഞയ്ക്ക് വിളിക്കാത്ത അതിഥി! വേദിക്ക് പിന്നിൽ പുള്ളിപ്പുലി? ദൃശ്യങ്ങൾ വൈറലാകുന്നു
Jun 10, 2024 03:32 PM | By VIPIN P V

മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്‍റെ പേരിലും ക്ഷണം ലഭിച്ചിട്ടും പോകാത്തത്തിന്‍റെ പേരിലും വിവിധ രാഷ്ട്രീയ കക്ഷികൾ വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ഒരു മൃഗം കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ വൈറലാകുന്നത്.

മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്നത് വീഡിയോയിൽ കാണാം.

പിറകിലെ കോണിപ്പടിയിൽ അജ്ഞാത മൃഗം ചുറ്റിപ്പറ്റി നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് പുള്ളിപ്പുലിയാണെന്നാണ് ചിലർ പറയുന്നത്.

അതേസമയം ആ വീഡിയോ എഡിറ്റഡ് ആണെന്നും ചിലർ വാദിക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിരിക്കുന്ന റെയ്സീന കുന്നിനോട് ചുറ്റപ്പെട്ട് വന പ്രദേശമാണ്.

അതിനാൽ വീഡിയോയിൽ കാണുന്നത് പുള്ളിപ്പുലിയോ കാട്ടുപൂച്ചയോ ആകാമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്‍റുകൾ.

#Uninvited #Guest #Modi3.0 #Oath #Leopard #backstage? #footage #viral

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/-