#arya |ഇനിയൊരു വിവാഹത്തിനോട് എതിര്‍പ്പൊന്നുമില്ല, അങ്ങനൊരാളെ കണ്ടെത്തിയാല്‍ അന്ന് വിവാഹമായിരിക്കുമെന്ന് ആര്യ

#arya |ഇനിയൊരു വിവാഹത്തിനോട് എതിര്‍പ്പൊന്നുമില്ല, അങ്ങനൊരാളെ കണ്ടെത്തിയാല്‍ അന്ന് വിവാഹമായിരിക്കുമെന്ന് ആര്യ
Jun 8, 2024 07:51 AM | By Susmitha Surendran

(moviemax.in)  ബഡായി ആര്യ എന്നറിയപ്പെടുന്ന നടിയും അവതാരകയുമാണ് ആര്യ. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതോടുകൂടിയാണ് നടി ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത്. ആര്യയ്ക്ക് സകലതും നഷ്ടപ്പെട്ടതും ബിഗ് ബോസിന് ശേഷമാണ്. എന്നാല്‍ ഇപ്പോള്‍ മകളുടെ കൂടെ ജീവിതം ആഘോഷമാക്കുകയാണ് നടി. 

അഭിനയത്തിന് പുറമേ ബിസിനസ് മേഖലയിലും ചുവടുറപ്പിച്ച ആര്യ അവിടെയും മോശമില്ലാത്ത രീതിയില്‍ വിജയിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുള്ള ആര്യ ഇപ്പോള്‍ ആരാധകരുമായി സംസാരിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

ഇന്‍സ്റ്റാഗ്രാമിലൂടെ മകള്‍ റോയയുടെ കൂടെയുള്ള ചിത്രവും ആയിട്ടാണ് ആര്യ എത്തിയത്. എന്റെ മകള്‍ എന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരാധകര്‍ക്ക് എന്തുവേണേലും ചോദിക്കാമെന്ന് നടി പറയുന്നത്. 

തനിക്കിപ്പോള്‍ സുഖമില്ലാതെ ഇരിക്കുകയാണെന്നും ബോറടി മാറ്റാനായി ചില ചോദ്യങ്ങള്‍ ആവാമെന്നും പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ക്യു ആന്‍ഡ് എ സെക്ഷന്‍ നടി നടത്തിയിരിക്കുന്നത്.

രസകരമായ ചോദ്യങ്ങളും ആയിട്ടാണ് ആര്യയുടെ കൂട്ടുകാരും ആരാധകരും ഒക്കെ എത്തിയിരിക്കുന്നത്. വീണ്ടും വിവാഹം കഴിക്കാത്തത് എന്താണെന്നാണ് ഒരാള്‍ ആര്യയോട് ചോദിച്ചിരിക്കുന്നത്. ' മാരേജ് എന്ന സങ്കല്‍പ്പത്തിനോടും വിവാഹിതയാവുന്നതിനോടുംതനിക്ക് എതിരഭിപ്രായം ഒന്നുമില്ലെന്നാണ് ആര്യയുടെ മറുപടി.

വിവാഹ ജീവിതത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടര്‍ഫുള്‍ ആയിട്ടുള്ള എനിക്കറിയാവുന്ന കുറേ ദമ്പതിമാര്‍ ഉണ്ട്. നല്ലൊരു വ്യക്തിയെ പങ്കാളിയായി കണ്ടെത്തുക എന്നതിലാണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അങ്ങനെ എന്റെ കമ്പാനിയന്‍ എന്ന് തോന്നുന്ന ആളെ കണ്ടെത്തിയാല്‍ അന്ന് ചിലപ്പോള്‍ വിവാഹമായിരിക്കും എന്നാണ് ആര്യ പറയുന്നത്. 

ഇതിനിടെ ആര്യയ്ക്ക് ശരിക്കും എത്ര വയസ്സായി എന്ന് ചോദിച്ചു ആരാധകര്‍ എത്തിയിരുന്നു. ചേച്ചിയുടെ സൗന്ദര്യം കണ്ടിട്ട് പ്രായം എത്രയായി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ലെന്നും എത്ര വയസ്സായി എന്ന ചോദ്യത്തിനും തനിക്ക് 33 വയസ്സായി എന്ന് നടി പറയുന്നു.

ഇപ്പോഴത്തെ ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്താണെന്ന ചോദ്യത്തിന് വിശദമായൊരു മറുപടിയാണ് നടി നല്‍കിയത്. 'എന്റെ ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കും ആരെയും സാമ്പത്തികമായി ആശ്രയിക്കേണ്ടി വരുന്നില്ലെന്നതാണ് പ്രധാന കാര്യം.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്റ് ആയി. കുറേ കാലമായി ഞാന്‍ എന്റെ ഇഷ്ടത്തിനുള്ള ജോലികള്‍ ചെയ്ത് വരികയാണ്.

ഭാവിയില്‍ കൂടുതല്‍ നന്നായിരിക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. എന്നെ സംബന്ധിച്ച് അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ആര്യ പറയുന്നു. 

#No #objection #another #marriage! #Arya #says #find #someone #you #will #get #married

Next TV

Related Stories
#nadiramehrin |  ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആയിരിക്കുമോ? ഞരമ്പനെ തുറന്നുകാട്ടി നാദിറ

Jun 23, 2024 08:08 PM

#nadiramehrin | ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആയിരിക്കുമോ? ഞരമ്പനെ തുറന്നുകാട്ടി നാദിറ

ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ചിരിക്കുകയാണ് നാദിറ മെഹ്‌റിന്‍. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍...

Read More >>
#sreethu  | അമ്മയ്ക്ക് വല്ലാതെ വിഷമമായി, അതിന് മാത്രം എന്താണ് ചെയ്തത്; കൂടുതലാക്കി കുളമാക്കരുത്; ശ്രീതു

Jun 23, 2024 10:36 AM

#sreethu | അമ്മയ്ക്ക് വല്ലാതെ വിഷമമായി, അതിന് മാത്രം എന്താണ് ചെയ്തത്; കൂടുതലാക്കി കുളമാക്കരുത്; ശ്രീതു

ബി​ഗ് ബോസ് നമ്മൾ പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. എന്താണിത് എപ്പോഴും വഴക്കിടുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ആ ഒരു സാഹചര്യത്തിൽ വന്നാൽ...

Read More >>
#mayakrishnan | കളറുണ്ടോ, ഫോട്ടോസ് അയക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്! അതൊരു നഗ്നമായ സത്യമാണ്; തുറന്ന് പറഞ്ഞ് മായ

Jun 22, 2024 02:42 PM

#mayakrishnan | കളറുണ്ടോ, ഫോട്ടോസ് അയക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്! അതൊരു നഗ്നമായ സത്യമാണ്; തുറന്ന് പറഞ്ഞ് മായ

വീട്ടു ജോലിയ്ക്ക് പോയാണ് അമ്മ മായയെ വളര്‍ത്തിയത്. അച്ഛന്‍ ജനിക്കും മുമ്പേ ഉപേക്ഷിച്ചു പോയി. അമ്മയ്‌ക്കൊപ്പം മായയും വീട്ടു ജോലികള്‍ക്ക്...

Read More >>
#firozkhan |ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്

Jun 21, 2024 01:26 PM

#firozkhan |ജാസ്മിനെ വെച്ചാണ് ബിസിനസ് ചെയ്തത്! നെഗറ്റീവ് കാണിച്ചെങ്കിലും അവളാണ് ഗെയിം കൊണ്ട് പോയതെന്ന് ഫിറോസ്

ജാസ്മിന് കപ്പ് കൊടുക്കണമെന്ന് പറയാനുണ്ടായ കാരണത്തെ കുറിച്ചാണ് ഫിറോസ് സംസാരിച്ചത്....

Read More >>
#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം'  - ശ്രീവിദ്യ മുല്ലച്ചേരി

Jun 20, 2024 04:24 PM

#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം' - ശ്രീവിദ്യ മുല്ലച്ചേരി

ക്ഷണകത്ത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് സങ്കടം വരുന്നുവെന്നും പറഞ്ഞാണ് കത്തുകൾ ആരാധകർക്ക് താരം പരിചയപ്പെടുത്തിയത്....

Read More >>
#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

Jun 20, 2024 10:00 AM

#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സിബിന്‍ ഷോയില്‍ നിന്നും...

Read More >>
Top Stories


News Roundup