---
title: "#viral | എവിടെയാണിത്? ആരെയും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം, വൈറലായി വീഡിയോ "
english_title: "#dark #tunnel #scares #anyone,#video #went #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/208703/dark-tunnel-scares-anyonevideo-went-viral"
published_at: "2024-05-30T17:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658643a290e9_jjj.jpg"
keywords: []
---

# #viral | എവിടെയാണിത്? ആരെയും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം, വൈറലായി വീഡിയോ 

> **Lead Summary:** **സ്വ**ന്തമായി വാഹനമോടിച്ച് ദീർഘദൂര യാത്രകൾക്ക് പോകുന്നവരാണോ നിങ്ങൾ? എപ്പോഴെങ്കിലും അത്തരം യാത്രകളിൽ ഏതെങ്കിലും റോഡുകൾ നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടോ?

## Article Content

**സ്വ**ന്തമായി വാഹനമോടിച്ച് ദീർഘദൂര യാത്രകൾക്ക് പോകുന്നവരാണോ നിങ്ങൾ? എപ്പോഴെങ്കിലും അത്തരം യാത്രകളിൽ ഏതെങ്കിലും റോഡുകൾ നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടോ?

ഉത്തരം എന്തു തന്നെയായാലും ഈ വീഡിയോ നിങ്ങൾ ഒന്നു കണ്ടു നോക്കണം. വീഡിയോയിൽ കാണുമ്പോൾ തന്നെ നമ്മളെ ഭയപ്പെടുത്തുകയും വഴി തെറ്റിക്കുകയുമൊക്കെ ചെയ്യുന്ന ഒരു തുരങ്കപാതയാണ് ഇത്.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ തുരങ്കപാത. വലിയ ഒരു റോഡിൽ നിന്നും ഇരുണ്ട ഇടുങ്ങിയ ഒരു തുരങ്കത്തിലേക്ക് ഒരു കാർ പ്രവേശിക്കുന്നു.

പിന്നീട് ആ കാർ മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് എത്രമാത്രം ഭയപ്പെടുത്തുന്നതാണ് ആ തുരങ്കം എന്ന് മനസ്സിലാകുക. വളഞ്ഞും പുളഞ്ഞുമുള്ള ഇടുങ്ങിയ പാത.

വാഹനത്തിന്റെ ലൈറ്റ് അല്ലാതെ മറ്റൊരു വെളിച്ചവും എവിടെയുമില്ല. ആകെയുള്ളത് അവിടവിടെയായി തുരങ്കത്തിന്റെ ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ദിശ സൂചിപ്പിക്കുന്ന ചെറിയ ബോർഡുകൾ മാത്രം.

ഡ്രൈവറുടെ മനോധൈര്യം ഒരു നിമിഷം നഷ്ടമായാൽ മതി ആ തുരങ്കത്തിനുള്ളിൽ കുടുങ്ങി പോകാൻ. തുരങ്കം അവസാനിക്കുന്നത് വലിയൊരു റോഡിലേക്ക് തന്നെയാണ്.

ഉഷ വർദ്ധൻ എന്ന യൂസറാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു.

76,000 -ത്തിലധികം ഉപയോക്താക്കൾ വീഡിയോ ലൈക്ക് ചെയ്തു. തുരങ്കത്തെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും പ്രകടിപ്പിച്ച് നിരവധി ആളുകളും കമൻ്റും ചെയ്തിട്ടുണ്ട്.

പകൽ പോലും ഭയപ്പെടുത്തുന്ന ഈ ഇരുണ്ട തുരങ്കം എവിടെയാണന്ന് അറിയാൻ ആളുകൾ ആകാംക്ഷ പ്രകടിപ്പിച്ചു.

കാർ മറുവശത്ത് എത്തിയപ്പോഴാണ് ആശ്വാസമായത് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും അഭിപ്രായപ്പെട്ട‌ത്. ഈ തുരങ്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോസ്റ്റിൽ ചേർത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/208703/dark-tunnel-scares-anyonevideo-went-viral)