#afzal| പരസ്പര പ്രേമ ചേഷ്ടകള്‍, നട്ടാല്‍ പൊടിക്കാത്ത നുണ പറഞ്ഞതെന്തിനാണ്? ജാസ്മിന്‍ ആരാധകര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം!

#afzal|    പരസ്പര പ്രേമ ചേഷ്ടകള്‍, നട്ടാല്‍ പൊടിക്കാത്ത നുണ പറഞ്ഞതെന്തിനാണ്? ജാസ്മിന്‍ ആരാധകര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം!
May 30, 2024 11:04 AM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അതേസമയം വിവാദങ്ങളും എന്നും ജാസ്മിനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിനുമായി നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന അഫ്‌സല്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നാണ് അഫ്‌സല്‍ വീഡിയോയിലൂടെ പറയുന്നത്. നേരത്തെ അഫ്‌സല്‍ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പറഞ്ഞിരുന്നതാണ്. 

അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അഫ്‌സലിന്റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അഫ്‌സലിന്റെ വീഡിയോ മുന്നോട്ട് വെക്കുന്ന ചില ചോദ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് കുറിപ്പില്‍. കുറിപ്പ് വായിക്കാം തുടര്‍ന്ന്. 

ഇന്ന് ജാസ്മിന്റെ പ്രതിശ്രുത വരന്‍ അഫ്‌സല്‍ ലൈവില്‍ പറഞ്ഞ കാര്യങ്ങള്‍ക്കിടെ ആ പാവം, ജാസ്മിനോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ജാസ്മിന്‍ ഹൗസിനകത്തു ആയത് കൊണ്ട് അവള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാം തികഞ്ഞ ജാസ്മിന്‍ ഫാന്‍സിനു അതിനുള്ള ഉത്തരം നല്‍കാനുള്ള ബാധ്യത ഉണ്ട്. ജാസ്മിന് വേണ്ടി മണിക്കൂറില്‍ 10 വീതം പോസ്റ്റ് ഇടുന്ന ഡൈ ഹാര്‍ഡ് ഫാന്‍സ് ഇതിനുള്ള ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

1. ഒരിക്കലും അഫ്‌സലിന്റെ പേര് പറയില്ലെന്ന് ഉറപ്പു പറഞ്ഞിട്ടും ഒന്നാമത്തെ ആഴ്ചയില്‍ തന്നെ ഗബ്രിയോട് അഫ്‌സലിനെ കുറിച്ച് പറഞ്ഞത് എന്തിനായിരുന്നു?

2. കേവലം ഒരു ഫ്രണ്ട്ഷിപ് മാത്രമല്ല. വളരെ ഇന്റിമേറ്റ് റിലേഷന്‍ഷിപ് അഫ്‌സലുമായി ജാസ്മിന് ഉണ്ടെന്നും വിവാഹിതരാവാന്‍ പരസ്പര സമ്മതം അറിയിച്ചിട്ടുണ്ട് എന്നിരിക്കെ മതവും വീട്ടുകാരും എതിരല്ലെങ്കില്‍ ഗബ്രിയെ വിവാഹം കഴിച്ചേനെ എന്ന് ഏതു അര്‍ത്ഥത്തിലാണ് അവള്‍ പറഞ്ഞത്? 

3. ഗെയിമിന്റെ പേരില്‍ ജാസ്മിനും ഗബ്രിയും 'പേരറിയാത്ത' റിലേഷന്‍ഷിപ്പെന്നും ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റി എന്നും പറഞ്ഞു പരസ്പര പ്രേമ ചേഷ്ടകള്‍ കാണിക്കുമ്പോള്‍ പുറത്തിരുന്നു വേദനിച്ച ജീവിതത്തെ ഗെയിമായി കാണാത്ത അഫ്‌സലും അദ്ദേഹത്തിന്റെ വീട്ടുകാരും അനുഭവിച്ച വേദനക്ക് ആര് സമാധാനം പറയും? 

4. ആദ്യ ആഴ്ച വീട്ടിന്നു ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍ ഇന്നലെ ജിന്റോയുടെ ചോദ്യത്തിന് അഫസല്‍ ഒരു ഫ്രണ്ട് മാത്രമാണ്, വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് മാത്രമാണ് അഫ്‌സലിനോട് പറഞ്ഞത് എന്ന് നട്ടാല്‍ പൊടിക്കാത്ത നുണ പറഞ്ഞതെന്തിനാണ്?

അഫ്‌സലുമായി അവര്‍ക്കുള്ള റിലേഷന്‍ എന്താണെന്ന് അവളുടെ ഉപ്പയുടെ വായില്‍നിന്ന് തന്നെ കേട്ടതാണ്. ഇനിയുമുണ്ട് ജാസ്മിനോട് ചോദിക്കാനുള്ള ഒത്തിരി ചോദ്യങ്ങള്‍. ജാസ്മിനെ പോലെ ജീവിതം വച്ച് കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിക്കുന്നവന്റെ ഹൃദയം തകര്‍ത്ത് തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ നോക്കുന്ന ഒരു കണ്‍ടസ്റ്റന്റ് ബിഗ്ഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

#biggboss #malayalam #6 #questions #afzal #that #jasmine #fans #needs #answer

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories