ബോളിവുഡിൻ്റെ പ്രിയ നായികമാരിൽ ഒരാളായ താപ്സി പന്നു നായികയാകുന്ന പുത്തൻ ചിത്രത്തിൻ്റെ വിശേഷങ്ങളാണ് സൈബറിടത്തിൽ ശ്രദ്ധ നേടുന്നത്.ഥപ്പടിന് ശേഷം താപ്സി പന്നു നായികയാകുന്ന ചിത്രത്തിന് ലൂപ് ലൂപ്പട്ട എന്നാണ് നൽകിയിരിക്കുന്ന പേര്. 'റൺ ലോല റൺ' എന്ന ജർമൻ ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആകാൻഷ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യയും എലിപ്സിസ് എൻ്റർടെയ്ൻമെൻ്റ്സുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Thapsi Pannu in the remake version of 'Run Lola Run'