#viral | സിംഹ ചുംബനം; ഈ കാഴ്ചകാണാന്‍ അതിരാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമോ? വൈറലായി ഒരു വീഡിയോ

#viral | സിംഹ ചുംബനം; ഈ കാഴ്ചകാണാന്‍ അതിരാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമോ? വൈറലായി ഒരു വീഡിയോ
May 25, 2024 09:28 AM | By VIPIN P V

കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരില്‍ പ്രധാനിയാണ് സിംഹം. ഇരയ്ക്ക് വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും അവ തയ്യാറാകുന്നു.

ഇത്തരത്തില്‍ കാടിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സിംഹങ്ങളുടെ പങ്ക് ഏറെ വലുതാണ്.

ഇത്തരം പല പ്രത്യേകതകള്‍ കൊണ്ടാണ് കാട്ടിലെ രാജാവ് എന്ന പദവി മനുഷ്യന് സിംഹത്തിന് നല്‍കിയതും. അതേസമയം അവയെ അടുത്തറിയുക മനുഷ്യന് അത്ര എളുപ്പമുള്ള കാര്യമല്ല.

മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് അപൂര്‍വ്വമായാണ് കാട്ടിന്‍റെ ഉള്ളകങ്ങളില്‍ സ്വതന്ത്രമായി ജീവിക്കുന്ന സിംഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെടുന്നതും.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അത്തരത്തിലൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി.

ലോസ് ഏഞ്ചല്‍സ് സ്വദേശിയായ സിമോണ്‍ നീഥാമിന് സിംഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി 32 മണിക്കൂര്‍ വിമാനത്തിലും നാല് മണിക്കൂര്‍ ജീപ്പിലും സഞ്ചരിക്കേണ്ടിവന്നു.

സൌത്ത് ആഫ്രിക്കയിലെ ഗ്ലെൻ ഗാരിഫ് കൺസർവേഷനില്‍ നിന്നും പകര്‍ത്തിയ സിംഹത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു.

അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിംഹത്തിന്‍റെ മുഖത്തിന്‍റെ ക്ലോസ്പ്പ് കാണിക്കുന്നു. വളരെ ശാന്തനായി എന്നാല്‍ ഏറെ ജാഗ്രതയോടെ ഇരുപുറവും സൂക്ഷ്മമായി വീക്ഷിച്ച് ഇരിക്കുന്ന സിംഹം ഇടയ്ക്ക് വളരെ പതുക്കെ അലറുന്നത് പോലും കാഴ്ചക്കാരന്‍റെ സിരകളെ ചൂട് പിടിപ്പിക്കും.

ഗ്ലെൻ ഗാരിഫ് കൺസർവേഷനില്‍ ശാലോം എന്ന പേരില്‍ അറിയപ്പെടുന്ന സിംഹമായിരുന്നു അത്.

മറ്റൊരു വീഡിയോയില്‍ ഉദയ സൂര്യന്‍റെ അസാമാന്യമായ പ്രഭയില്‍ ശാന്തനായി ഇരിക്കുന്ന സിംഹത്തിന്‍റെ സമീപത്തേക്ക് എത്തി ഒരു ചുംബനം കൈമാറുന്ന സിംഹിണിയുടെ വീഡിയോയായിരുന്നു. 'അതിരാവിലെ ജിജി സംസാരം.

ഇത് കാണാന്‍ നിങ്ങള്‍ കിടക്കിയില്‍ നിന്ന് എഴുന്നേല്‍ക്കുമോ?' വീഡിയോ പങ്കുവച്ച് കൊണ്ട് സിമോണ്‍ ചോദിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ 'യെസ്' എന്ന് ഉത്തരം നല്‍കി. ഒരാള്‍ എഴുതിയത്.

കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ അവിടെയായിരുന്നപ്പോള്‍, ഉറങ്ങാന്‍ പോലും പോയില്ലെന്നായിരുന്നു.

വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ഗ്ലെൻ ഗാരിഫ് കൺസർവേഷനിലെ ശാലോം എന്ന സിംഹം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കും ഏറെ സുപരിചതനാണ്.

#Lion #Kiss; #Wakeup #early #morning #see #view? #viralvideo

Next TV

Related Stories
#viral |  എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

Jun 23, 2024 03:50 PM

#viral | എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ...

Read More >>
#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

Jun 23, 2024 03:00 PM

#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

ഈ സമയം കള്ളന്‍ മുകളില്‍ നിന്ന് താഴേക്ക് വന്നു. ആ സമയത്ത് ഞാൻ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു.' ജേസണ്‍ എബിസി 7 ചിക്കാഗോയോട്...

Read More >>
#viral |  യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

Jun 23, 2024 02:41 PM

#viral | യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിം​ഗിളാണെന്നും ഇനിയും ചിലപ്പോൾ ഇതുപോലെ അപേക്ഷ...

Read More >>
#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

Jun 23, 2024 12:08 PM

#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ...

Read More >>
#viral |   കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

Jun 22, 2024 10:32 PM

#viral | കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

മധ്യ തായ്‌ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടി. അവരുടെ അമ്മയ്ക്ക് ജോലിക്ക് പോയേ തീരൂ എന്നുള്ളതിനാൽ തന്നെ കുഞ്ഞിനെ നോക്കാൻ...

Read More >>
Top Stories


News Roundup