#jasminfather |ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിനെതിരെ സൈബര്‍ ആക്രമണം: പൊലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍

#jasminfather |ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിനെതിരെ സൈബര്‍ ആക്രമണം: പൊലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍
May 24, 2024 11:30 AM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പിതാവ് ജാഫര്‍ പൊലീസില്‍ പരാതി നല്‍കി.

മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത് എന്നാണ് വ്യക്തമാകുന്നത്.

കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ദിയ സനയുടെ പോസ്റ്റ് ഇങ്ങനെയാണ്...

ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്.

മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്.

ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.

അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്.

ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യം മുതല്‍ വലിയ പിന്തുണയും ഒപ്പം വിമര്‍ശനവും നേരിടുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍.

ഇപ്പോഴും സജീവമായി വീട്ടിലുള്ള ജാസ്മിന്‍ മുന്‍ മത്സരാര്‍ത്ഥിയായ ഗബ്രിയുമായുള്ള കൂട്ടുകെട്ടിന്‍റെ പേരില്‍ ഏറെ വിമര്‍ശനം വീട്ടിന് അകത്തും പുറത്തും കേട്ടിരുന്നു.

#Cyber ​​#attack #against #BiggBoss #contestant #Jasmin #Jafar's #father #filed #police #complaint

Next TV

Related Stories
#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

Jun 16, 2024 09:41 PM

#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം അനുഭവം അവള്‍ക്ക് നേരിടേണ്ടതായി വന്നുവെന്നും വെര്‍ബല്‍ റേപ്പ് വരെ ഉണ്ടായെന്നും ജാങ്കോ...

Read More >>
#biggboss |  ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

Jun 16, 2024 09:25 PM

#biggboss | ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

ഫൈനല്‍ ഫൈവ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പിന്തുണയാണ് പുറത്ത് നിന്നും...

Read More >>
#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

Jun 16, 2024 08:34 PM

#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിന്‍റെ ഫിനാലെ ദിനവും...

Read More >>
#nadira | ജാസ്മിൻ ആണായിരുന്നെങ്കിൽ ഏറ്റവും വലിയ പോരാളി ആക്കിയേനെ, പക്ഷേ..; നാദിറ പറയുന്നു

Jun 16, 2024 08:30 PM

#nadira | ജാസ്മിൻ ആണായിരുന്നെങ്കിൽ ഏറ്റവും വലിയ പോരാളി ആക്കിയേനെ, പക്ഷേ..; നാദിറ പറയുന്നു

ലാൽ സാർ ദേഷ്യപ്പെടുകയോ എന്തെങ്കിലും ചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോൾ അത്രയും പേടി...

Read More >>
#BiggBoss |ബിഗ് ബോസ് 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം

Jun 16, 2024 07:32 PM

#BiggBoss |ബിഗ് ബോസ് 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം

വേക്കപ്പ് സോംഗിന് പകരം ഗായകന്‍ നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തുകയായിരുന്നു....

Read More >>
#BiggBoss |ആരാകും കപ്പ് തൂക്കൂക; അറിയാന്‍ മണിക്കൂറുകള്‍ മാത്രം

Jun 16, 2024 11:59 AM

#BiggBoss |ആരാകും കപ്പ് തൂക്കൂക; അറിയാന്‍ മണിക്കൂറുകള്‍ മാത്രം

മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ...

Read More >>
Top Stories