#nadiramehrin | ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആയിരിക്കുമോ? ഞരമ്പനെ തുറന്നുകാട്ടി നാദിറ

#nadiramehrin |  ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആയിരിക്കുമോ? ഞരമ്പനെ തുറന്നുകാട്ടി നാദിറ
Jun 23, 2024 08:08 PM | By Athira V

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണവും ഞരമ്പ് രോഗികളുമെല്ലാം സമാനതകളില്ലാത്തതാണ്. സെലിബ്രിറ്റികളായ സ്ത്രീകള്‍ കൂടെയാണെങ്കില്‍ പിന്നെ പറയേണ്ട. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പറയാന്‍ വരുന്നവരെക്കുറിച്ച് പലപ്പോഴായി പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. നടിമാരും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുമെല്ലാം ഇത്തരക്കാരെ നേരിടേണ്ടി വരുന്നവരാണ്. 

ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ചിരിക്കുകയാണ് നാദിറ മെഹ്‌റിന്‍. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന യുവാവിന്റെ പേരും ഫോട്ടോയുമെല്ലാം പങ്കുവച്ചു കൊണ്ടാണ് നാദിറ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നാദിറയുടെ പ്രതികരണം. യുവാവിന്റെ ഫോട്ടോയടക്കം പങ്കുവച്ച് ഇയാളെ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് നാദിറ ചോദിക്കുന്നത്.

സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട് എന്നാണ് നാദിറ കുറിച്ചിരിക്കുന്നത്. നാദിറയുടെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകായണ്. ഇത്തരക്കാരെ ഇതുപോലെ തന്നെ തുറന്ന് കാണിക്കുകയും പൂട്ടുകയും വേണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മിന്നും താരമാണ് നാദിറ. ട്രാന്‍സ് വുമണ്‍ ആയ നാദിറ ഷോയിലൂടെ നേടിയ സ്വീകാര്യത വളരെ വലുതയായിരുന്നു. എല്‍ജിബിടിക്യു കമ്യൂണിറ്റിയെക്കുറിച്ചും ലൈംഗിക ന്യൂനപക്ഷത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ നാദിറയ്ക്ക് സാധിച്ചിരുന്നു. തന്റെ നിലപാടുകളും കഴിവും ഹ്യൂമര്‍ സെന്‍സുമൊക്കെ നാദിറയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിരുന്നു. 

സീസണ്‍ 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നാദിറ.പക്ഷെ ഷോയുടെ ഫിനാലെ വരെ എത്താന്‍ നാദിറയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ താരം ഷോയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നില്ല. പണപ്പെട്ടിയെടുത്തു കൊണ്ട് ഷോയില്‍ നിന്നും സ്വയം പുറത്തേക്ക് പോവുകയായിരുന്നു നാദിറ. പത്ത് ലക്ഷത്തിന്റെ പണപ്പെട്ടിയാണ് നാദിറ സ്വീകരിച്ചത്. നാദിറയുടെ ഈ നീക്കവും കയ്യടി നേടിയിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നാദിറ. 

നാദിറയുടെ ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നാദിറയുടെ യൂട്യൂബ് ചാനലും ജനപ്രീയമാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വീഡിയോകള്‍ താരം ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അതേസമയം ബിഗ് ബോസിലൂടെ തന്റെ ജീവിതം തന്നെ തിരിച്ചു പിടിക്കാന്‍ സാധിച്ച മത്സരാര്‍ത്ഥി കൂടിയാണ് നാദിറ.

പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തിനിടെ നാദിറയ്ക്ക് തന്റെ കുടുംബത്തെ നഷ്്ടമായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ വച്ച് നാദിറയെ കാണാന്‍ സഹോദരി വന്നത് ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി മാറി. ഷോയ്ക്ക് പിന്നാലെ നാദിറയ്ക്ക് തന്റെ വീട്ടിലേക്കും വീട്ടുകാരിലേക്കും തിരിച്ചെത്താനും സാധിച്ചു. നാദിറയെ വീട്ടുകാര്‍ അംഗീകരിക്കുകയും ചെയ്തു. നാദറിയുടെ ജീവിതത്തിലുണ്ടായ ഈ മാറ്റം സമൂഹത്തിനാകെ പ്രചോദനമായി മാറുകയായിരുന്നു. 

#nadiramehrin #exposes #guy #who #sends #indecent #messages #women

Next TV

Related Stories
ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

Oct 14, 2025 01:40 PM

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത്...

Read More >>
മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

Oct 14, 2025 12:49 PM

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി...

Read More >>
'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

Oct 14, 2025 10:51 AM

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ...

Read More >>
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall