#asifali | 'ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ... അറിയാലോ... എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി'

#asifali | 'ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ... അറിയാലോ... എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി'
Jun 25, 2024 10:10 AM | By Athira V

മലയാളത്തിലെ യുവ നടന്മാരിൽ പെർഫോമൻസിന്റെ കാര്യത്തിൽ ആരോടും കട്ടക്ക് നിൽക്കാനുള്ള കാലിബറുള്ള അഭിനേതാവാണ് ആസിഫ് അലി. എന്നാൽ അടുത്ത കാലത്ത് ഇറങ്ങിയതിൽ ഒട്ടുമിക്ക ആസിഫ് അലി ചിത്രങ്ങളും പരാജയമായിരുന്നു. റോഷാക്ക്, കൂമൻ, 2018 എന്നിവയുടെ വിജയത്തിനുശേഷം ആസിഫിന് നല്ലൊരു വിജയം ലഭിച്ചത് അടുത്തിടെ റിലീസ് ചെയ്ത തലവനിലൂടെയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നുണ്ട്.

അതേസമയം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷൻ തിരക്കുകളിലുമാണ് താരം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ച്ചയിൽ വേറിട്ട് നിൽക്കുന്ന കഥാപാത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നൽകിയത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. ആസിഫ്, അമല പോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. സിനിമകളുടെ പ്രമോഷന്റെ ഭാ​ഗമായി സ്ഥിരമായി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നടനാണ് ആസിഫ് അലി. 


പലപ്പോഴും സ്വകാര്യതയിലേക്ക് കയറിയുള്ള അവതാരകരുടെ ചോദ്യങ്ങൾക്ക് താരത്തിന് മറുപടി പറയേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യുട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയിരുന്നു. പിന്നാലെ അത് വലിയ ചര്‍ച്ചയുമായിരുന്നു. 

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇത്തരത്തിൽ വികലമായ ഭാഷയിൽ അവതാരകർ ക്ലിക്ക് ബൈറ്റിനായി ചോദ്യങ്ങൾ ചോദിക്കുന്നതിനോടുള്ള തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി. 

സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് താരം സംസാരിച്ചത്. പലപ്പോഴും ചില മീഡിയകൾക്ക് ഇന്റർവ്യു കൊടുത്തില്ലെങ്കിൽ അതിന് അനുസരിച്ചുള്ള തരത്തിൽ ഭീഷണികൾ വരേ ലഭിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്. നടനാകും മുമ്പ് അവതാരകനായിരുന്നു ആസിഫ് അലിയും. ഞാൻ സക്സസ്ഫുള്ളായ ഇന്റർവ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തൽക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ‍ഞാൻ ഇത് അല്ല. ഞാൻ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റ്യൂഡ് മനസിൽ കൊണ്ടുനടന്ന് അതുമായി ഇന്റർവ്യൂ എടുക്കാൻ വരുന്ന കുറേ ആളുകളുണ്ട്.

അവർക്ക് ഒരു ഫോർമാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി... രസകരമായ സംഭവം എന്തെങ്കിലും ഓർക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങൾ. ഒരു പത്ത് ഇന്റർവ്യൂ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഇന്റർവ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാൻ പറ്റുന്നത് വളരെ കുറച്ച് പേർക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റർവ്യു തരില്ലെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓൺലൈൻ ഭീഷണി വരെ നേരിടേണ്ടി വരും.

ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ... റിലീസ് കഴിഞ്ഞാൽ അറിയാലോ... എന്ന ഭീഷണി വരേ ഡയറക്ടായും ഇൻഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങൾ ചോ​ദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റർവ്യൂവിന്റെ ഭാ​ഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റർവ്യൂകൾ എന്തോരം ഇൻഫോർമേഷനാണ് നൽകുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റർവ്യുകൾ. 

അതുകൊണ്ട് തന്നെ അതൊക്കെ മനസിൽ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റർവ്യു നമ്മൾ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തിൽ ഇരിക്കവെ പണ്ട് ഞാൻ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാൻ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റർവ്യൂവർ ചോ​ദിച്ചത്. അത് അറിയാൻ ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോ​ദ്യങ്ങൾ എൻകറേ‍ജ് ചെയ്താൽ ഇതിനിടയിൽ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ടെന്നാണ് ആസിഫ് അലി പറഞ്ഞത്.

#thalavan #actor #asifali #reacted #against #online #media #interviews #standardless #questions

Next TV

Related Stories
'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

Nov 7, 2025 10:43 AM

'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

ഗൗരി കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്, ഗൗരിയുടെ ശരീരഭാരം ചോദിച്ചോ...

Read More >>
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
Top Stories










News Roundup






https://moviemax.in/-