#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി
Jun 25, 2024 07:56 PM | By Susmitha Surendran

(moviemax.in)  വിവിധ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ ചില പോസ്റ്റുകളിൽ വളരെ വിചിത്രമായ ചില കാര്യങ്ങളായിരിക്കും പറയുന്നത്.

കേൾക്കുമ്പോൾ എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്നുവരെ നമുക്ക് തോന്നിയേക്കാം. അതുപോലെ, ഒരു പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഇപ്പോൾ ഒരുപാടുപേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

പലതരത്തിലും ആളുകളെ പറ്റിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. ചിലർ സാമ്പത്തികമായോ മറ്റോ ഉള്ള നേട്ടത്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെങ്കിൽ മറ്റ് ചിലർ അങ്ങനെയല്ല, അതിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള സന്തോഷം കണ്ടെത്താനും തമാശയ്ക്കും ഒക്കെ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

എക്സിൽ ഉദിത് ഭണ്ഡാരി എന്ന യൂസർ ഷെയർ ചെയ്യുന്നതും അത്തരത്തിലുള്ള ഒരു കാര്യമാണ്. അതിൽ പറയുന്നത്, ഒരു റെസ്റ്റോറന്റിൽ നടന്ന സംഭവത്തെ കുറിച്ചാണ്. ഇങ്ങനെയാണ് പോസ്റ്റിൽ പറയുന്നത്, 'പാർട്ടിയിൽ വച്ചാണ് ഈ മധ്യവയസ്കരായ ദമ്പതികളെ കണ്ടുമുട്ടിയത്.

വളരെ വെറുപ്പുളവാക്കുന്ന കാര്യമാണ് അവർ അവിടെ ചെയ്തത്. ഇവരെ കണ്ടാൽ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നില്ല. അതിനാൽ, ഇവർ തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത് എന്നാണ് കരുതുന്നത്.

പലപ്പോഴും അവർ ഡൽഹി/ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഫൈവ് സ്റ്റാർ റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കാൻ പോകാറുണ്ട്. ഒരു ചത്ത ഈച്ചയെയും അവർ കൂടെ കൊണ്ടുപോകും! അതെ, ചത്ത ഈച്ച തന്നെ! ഭക്ഷണം കഴിച്ച് പകുതിയാകുമ്പോൾ ഈ ഈച്ചയെ അവർ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിലേക്ക് ഇടും.

പിന്നാലെ, അവിടെ വലിയ പ്രശ്നം ഇതേച്ചൊല്ലിയുണ്ടാക്കും. മാനേജ്മെന്റ് അവരോട് ഭക്ഷണത്തിന് പണം നൽകേണ്ട എന്നും ഭക്ഷണം മുഴുവനും സൗജന്യമാണ് എന്ന് പറയുകയും ചെയ്യും. സൗജന്യമായി ഭക്ഷണം കഴിക്കാൻ വേണ്ടി ഈ തന്ത്രം പലതവണ പ്രയോ​ഗിച്ചതായും അതിൽ അവർ അഭിമാനിക്കുന്നതായും ഇവർ പറയുന്നു.'

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി. ദമ്പതികളുടെ ഈ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് പേർ മുന്നോട്ട് വന്നു. ഇത്തരത്തിലുള്ളവരെ വെറുതെ വിടരുതെന്നും സംസ്കാരമില്ലായ്മയാണ് ഇവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നും പറഞ്ഞവരുണ്ട്.

#middle #aged #couple #arrives #restaurant #dead #fly #free #meal

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall