#salmankhan | അവൻ വിവാഹം കഴിക്കാത്തതിന് കാരണം; പെട്ടെന്ന് ആകർഷിക്കപ്പെടും, പക്ഷെ...; സൽമാൻ ഖാനെക്കുറിച്ച് പിതാവ്

#salmankhan | അവൻ വിവാഹം കഴിക്കാത്തതിന് കാരണം; പെട്ടെന്ന് ആകർഷിക്കപ്പെടും, പക്ഷെ...; സൽമാൻ ഖാനെക്കുറിച്ച് പിതാവ്
Jun 25, 2024 01:51 PM | By Adithya N P

(moviemax.in)ബോളിവുഡിൽ അന്നും ഇന്നും ബാഡ് ബോയ് ഇമേജുള്ള നടനാണ് സൽമാൻ ഖാൻ. ഇന്ത്യൻ സിനിമാ രം​ഗത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ സൽമാനുണ്ടാക്കുന്ന വിവാദങ്ങളും ചെറുതല്ല.

താരപ്രഭയിൽ മതി മറന്ന ഒരു കാലം നടനുണ്ടായിരുന്നു. തനിക്ക് ഇഷ്‌ടപ്പെ‌ടാത്തവരുടെ കരിയർ തകർക്കാൻ പോലും സൽമാൻ ശ്രമിച്ചു. മാൻ വേട്ട കേസ് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാക്കിയ വിവാദവും ചെറുതല്ല.

തന്റെ പ്രണയങ്ങളും പലപ്പോഴും പ്രശ്ന കലുഷിതമായാണ് അവസാനിച്ചത്. കാമുകിമാർ സൽമാനെതിരെ രം​ഗത്ത് വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.സൽമാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് മുൻ കാമുകി സൊമി അലി ഒന്നിലേറെ തവണ ആരോപിച്ചിട്ടുണ്ട്.

നടനുമായി ബന്ധമുണ്ടായിരുന്ന ഐശ്വര്യ റായും പിന്നീട് സമാന ആരോപണം ഉന്നയിച്ചു. മാനസികവും ശാരീരികവുമായ ഉപദ്രവം കാരണമാണ് താൻ ഈ ബന്ധം ഉപേക്ഷിച്ചതെന്ന് ഐശ്വര്യ തുറന്ന് പറയുകയുണ്ടായി.

സെറ്റിൽ വന്ന് ശല്യപ്പെടുത്തുക, മദ്യപിച്ച് ബഹളം വെക്കുക, സംശയം തുടങ്ങി പല ആരോപണങ്ങളും സൽമാനെതിരെ ഐശ്വര്യ അന്ന് ഉന്നയിച്ചു.നടന്റെ ഒരു പ്രണയ ബന്ധം പോലും അധികകാലം നീണ്ടു നിന്നിട്ടില്ല.

58 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനാണ്. ഇതേക്കുറിച്ച് സൽമാന്റെ പിതാവ് സലിം ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവൻ പെട്ടെന്ന് റിലേഷൻഷിപ്പിലാകും. പക്ഷെ വിവാഹം കഴിക്കാനുള്ള ധൈര്യമില്ല.

വളരെ സിംപിളായ പ്രകൃതമാണ് അവന്. പെട്ടെന്ന് ആകർഷിക്കപ്പെടും. എന്നാൽ ഈ പെൺകുട്ടിക്ക് തന്റെ അമ്മയെ പോലെ കുടുംബത്തെ കൈകാര്യം ചെയ്യാൻ പറ്റുമോയെന്ന് നടൻ ഭയക്കുന്നെന്നും സലിം ഖാൻ തുറന്ന് പറഞ്ഞു. 

തന്റെ അമ്മയെ പോലെ ഭർ‌ത്താവിനോടും കു‌ടുംബത്തോടും പ്രതിബന്ധത കാണിക്കുന്ന സ്ത്രീയെയാണ് അവന് വേണ്ടത്. അവൾ ഭക്ഷണം പാകം ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യണം. ഇന്നത്തെ കാലത്ത് അതുപോലൊരാളെ കിട്ടുകയെന്നത് ബുദ്ധിമുട്ടാണെന്നും സലിം ഖാൻ ചൂണ്ടിക്കാട്ടി.

തന്റെ വിവാഹപ്രായം കഴിഞ്ഞെന്നാണ് വിവാഹത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ സൽമാൻ ഖാൻ പറഞ്ഞത്.താൻ പ്രണയിച്ചവരെല്ലാം നല്ലവരായിരുന്നു. തന്റെ കുഴപ്പം കൊണ്ടാണ് ബന്ധം മുന്നോട്ട് പോകാഞ്ഞതെന്നും സൽമാൻ ഖാൻ തുറന്ന് പറഞ്ഞു.

അർബാസ് ഖാൻ‌, സുഹൈൽ ഖാൻ എന്നിവരാണ് നടന്റെ സഹോദരൻമാർ. രണ്ട് പേരും വിവാഹ മോചനം നേടിയവരാണ്. അടുത്തിടെയാണ് അർബാസ് ഖാൻ രണ്ടാമത് വിവാഹിതനായത്.

അൽവിര ഖാൻ, അർപിത ഖാൻ എന്നിവരാണ് സൽമാന്റെ സഹോദരിമാർ. കരിയറിലെ തിരക്കുകളിലാണ് സൽമാൻ ഖാൻ. സംവിധായകൻ‌ അറ്റ്ലിയുടെ ചിത്രത്തിൽ സൽമാൻ ഖാൻ നായകനായെത്തുമെന്ന് വിവരമുണ്ട്.

രജിനാകാന്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന വിവരം. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ശിഖന്തർ ആണ് ഷൂട്ടിം​ഗ് ന‌ടന്ന് കൊണ്ടിരിക്കുന്ന സൽമാന്റെ സിനിമ.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുക. കിസി കാ ഭായ് കിസി കാ ജാൻ, ടൈ​ഗർ ത്രീ എന്നിവയാണ് സൽമാൻ ഖാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. 

#viral #why #salman #khan #not #yet #married #here #father #salim #khan #said

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










https://moviemax.in/-