#sreedeviunni | മൂന്നു വയസിലെ അവളങ്ങനെ ചെയ്യും, ശ്വാസം മുട്ടിയാലും നിര്‍ത്തില്ല! മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പറഞ്ഞത്

#sreedeviunni  | മൂന്നു വയസിലെ അവളങ്ങനെ ചെയ്യും, ശ്വാസം മുട്ടിയാലും നിര്‍ത്തില്ല! മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പറഞ്ഞത്
May 23, 2024 08:04 PM | By Athira V

നടി മോനിഷയുടെ പേര് കേള്‍ക്കുമ്പോള്‍ പോലും മലയാളികളുടെ മനസിലൊരു നോവാണ്. ചെറിയ പ്രായത്തില്‍ തന്നെ അത്രത്തോളം കഴിവുകള്‍ പുറത്തെടുക്കാനും മലയാളികളുടെ മനസില്‍ സ്വാധീനം ചെലുത്താനും നടിയ്ക്ക് സാധിച്ചിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് മോനിഷ സ്വന്തമാക്കിയത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

പതിനഞ്ച് വയസുള്ളപ്പോള്‍ അഭിനയിച്ച് തുടങ്ങിയ മോനിഷ കേവലം ആറ് വര്‍ഷം കൊണ്ടാണ് ഇന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറിയത്. ശേഷം വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കാറപകടത്തിലൂടെ നടി മരണപ്പെടുന്നത്. മരിക്കുമ്പോള്‍ ഇരുപത്തിയൊന്ന് വയസായിരുന്നു നടിയ്ക്ക്. 

ഇന്നും മോനിഷയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയിലാണ് വാര്‍ത്തകളായി മാറാറുള്ളത്. മാത്രമല്ല മോനിഷയ്‌ക്കൊപ്പം അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി മകളുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ്. പലപ്പോഴായി ശ്രീദേവി മകളെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറാറുണ്ട്.

സമാനമായ രീതിയില്‍ അടുത്തിടെ അമൃത ടിവിയുടെ സൂപ്പര്‍ അമ്മയും മകളും എന്ന പരിപാടിയില്‍ ശ്രീദേവി ഉണ്ണി എത്തിയിരുന്നു. വേദിയില്‍ വെച്ചുള്ള സംസാരത്തിനിടയില്‍ മകളെ കുറിച്ചുള്ള ചില ഓര്‍മ്മകളും നടി പങ്കുവെച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 

'എന്റെ പ്രാണനില്‍ ഓരോ തുടുപ്പിലും മോനിഷയുടെ ഓര്‍മ്മകളാണ്. അതാണ് സത്യം. ചെറിയ വയസ് മുതല്‍ മോനിഷ ഒരു കലാകാരി ആയിരുന്നു. അവള്‍ നടക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം ഒരു കലാകാരി ആണ്, ഡാന്‍സര്‍ ആണ് എന്നൊക്കെ. അച്ഛനും അമ്മയും എന്ന നിലയ്ക്ക് അവളുടെ എല്ലാ കഴിവുകളും മനസിലാക്കിയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചത്.

മോനിഷയുടെ പ്രെസന്‍സ് ശരിക്കും എപ്പോഴും ഒരു ആഘോഷം ആയിരുന്നു. അന്നത്തെ കാലത്ത് ഇന്നുള്ളത് പോലെ പരിപാടികളോ ടെലിവിഷന്‍ ഷോയോ ചാനലുകളോ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സ്റ്റേജില്‍ വരുന്ന പരിപാടികളും ഞങ്ങളുടെ അസോസിയേഷന്റെ പരിപാടികളും മാത്രമാണ്.

പക്ഷെ എന്നും വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നിട്ട് മോളുടെയും ഓഫീസ് ഒക്കെ കഴിഞ്ഞ് വന്നിട്ട് ഞങ്ങളുടെയും പിന്നെയുള്ള പ്രധാന എന്റര്‍ടെന്‍മെന്റ് മോനിഷയുടെ പാട്ടും ഡാന്‍സും അഭിനയവും ഒക്കെ കാണുക എന്നതായിരുന്നു. ഒരു മൂന്നുവയസ്സിലൊക്കെ മോനിഷ ഭംഗിയായിട്ട് പാടി കൊണ്ട് കൈകൊട്ടി കളിയൊക്കെ മുഴുവന്‍ ചെയ്യുമായിരുന്നു.

കുട്ടികളുടെ ഭാഷയില്‍ കൊഞ്ചി കൊണ്ട് തന്നെയാണ് അവള്‍ സംസാരിക്കാറുണ്ടായിരുന്നത്. അതിനിടയില്‍ ശ്വാസം മുട്ടിയാല്‍ പോലും അവള്‍ പാട്ട് നിര്‍ത്തില്ല. അന്നത്തെ കാലത്ത് അത് റെക്കോര്‍ഡ് ചെയ്യുക മാത്രമേ സാധിക്കുകയുള്ളു. എല്ലാ അമ്മമാരോടും ഞാന്‍ പറയുന്നത് നിങ്ങളുടെ മക്കള്‍ നിങ്ങളുടെ നിധിയാണ്.

കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുക. അതൊന്നും കളയാതിരിക്കുക. ഞാന്‍ ഇതൊക്കെ കണ്ടിട്ട് ഇപ്പോള്‍ ജീവിതത്തില്‍ ആനന്ദിക്കുകയാണ്. ജീവിതം എല്ലാവരും ആഘോഷിക്കുക' എന്നുമാണ് ശ്രീദേവി ഉണ്ണി എല്ലാവരോടുമായി പറഞ്ഞത്. 

#actress #sreedevi #unni #opens #up #daughter #monishas #childhood #memories

Next TV

Related Stories
#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

Jun 16, 2024 03:30 PM

#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം...

Read More >>
#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

Jun 16, 2024 02:34 PM

#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക...

Read More >>
#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

Jun 15, 2024 09:40 PM

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍...

Read More >>
#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

Jun 15, 2024 08:11 PM

#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ്...

Read More >>
Top Stories