(moviemax.in)വാഹനാപകടങ്ങളിലൂടെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വേര്‍പാട് ഇന്നും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.
2023 ജൂണ്‍ അഞ്ചിനായിരുന്നു തൃശൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ സുധി മരണപ്പെടുന്നത്.കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു സുധിയ്ക്ക് അപകടമുണ്ടാവുന്നത്.
പിന്നാലെ നടന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. വളരെ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ രേണുവിനെയും മക്കളെയും സംരക്ഷിക്കാന്‍ നിരവധി പേരാണ് രംഗത്ത് വന്നത്.
നടന്റെ കുടുംബത്തിന് വേണ്ടി ആരാധകര്‍ ചേര്‍ന്ന് വീടും നിര്‍മ്മിക്കുകയാണിപ്പോള്‍. ഇതിനിടെ രേണു അഭിനയത്തിലേക്ക് കൂടി ചുവടുറപ്പിക്കുകയാണിപ്പോള്‍.
കൊച്ചിന്‍ സംഘമിത്രയുടെ നാടകത്തിലൂടെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് രേണു അഭിനയിക്കുന്നത്.ഇരട്ടനഗരം എന്ന നാടകത്തിലൂടെയാണ് കന്നി അരങ്ങേറ്റം. അടുത്തയാഴ്ചയാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങുന്നത്.
ഓഗസ്റ്റ് ആദ്യവാരം നാടകം പ്രദര്‍ശനത്തിന് എത്തും. ഇതിനൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു സിനിമയിലും തരക്കേടില്ലാത്ത ഒരു വേഷം രേണു ചെയ്യുന്നുണ്ട്. അഭിനയവും നൃത്തവും എനിക്കിഷ്ടമാണെന്നാണ് രേണു പറയുന്നത്. മുന്‍പ് ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു.
നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന സിനിമയിലും ഒരു വേഷം ചെയ്യുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് രേണു പറയുന്നത്.ഇപ്പോള്‍ വാകത്താനത്തുള്ള വാടക വീട്ടിലാണ് താന്‍ താമസിക്കുന്നത്. സുധിച്ചേട്ടന്‍ പങ്കെടുത്തിരുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ ഫാന്‍സുകാരാണ് വീടിനുള്ള വാടക തരുന്നതും.
പിന്നെ അവതാരകയായ ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ച് തരുന്നുണ്ടെന്നും രേണു കൂട്ടിച്ചേര്‍ത്തു. 2017 ലായിരുന്നു സുധിയും രേണുവും തമ്മില്‍ വിവാഹിതരാവുന്നത്. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ രാഹുലും ഇവരുടെ കൂടെയായിരുന്നു താമസം.
എന്നാല്‍ സുധിയുടെ മരണശേഷം ഇളയമകന്‍ റിതുലിനു ഒപ്പം വാകത്താനത്താണ് രേണു ഉള്ളത്. സുധിയുടെ മൂത്തമകന്‍ രാഹുല്‍ കൊല്ലത്താണെന്നാണ് താരപത്‌നി പറയുന്നത്.മൂത്തമകനിപ്പോള്‍ എവിടെയാണെന്ന് ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രേണു.
രാഹുല്‍ കൊല്ലത്ത് ഏട്ടന്റെ വീട്ടിലാണ്. അച്ഛന്‍ ഇല്ലാത്തത് കൊണ്ട് ഇവിടെ ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ അവന് മാനസിക വിഷമം ആണ്. ഇടയ്ക്ക് വന്നിട്ട് പോവും. അവന്‍ ജനിച്ചതും പതിനൊന്ന് വയസ്സു വരെ വളര്‍ന്നതും ഏട്ടന്റെ വീട്ടില്‍ ആയിരുന്നു. കിച്ചുവിന് പതിനൊന്ന് വയസുള്ളപ്പോഴാണ് എന്നെ വിവാഹം കഴിച്ചതെന്നും രേണു പറയുന്നു.
അതേസമയം രേണുവിന്റെ അഭിനയത്തിലേക്കുളഅള തുടക്കത്തിന് അഭിനന്ദനം നേര്‍ന്ന് കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. ഞങ്ങളുടെ രേണു ചേച്ചിക്ക് എല്ലാവിധ ആശംസകളും. സുധിച്ചേട്ടന്റെ എല്ലാ അനുഗ്രഹങ്ങളും കൂടെ ഉണ്ടാകും.
ചേച്ചിയ്ക്ക് എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്നാണ് ഒരു ആരാധിക പറയുന്നത്. എല്ലാം ഏട്ടന്റെ അനുഗ്രഹം. ഒരുപാട് സന്തോഷം ഉണ്ട്. നിങ്ങളെ പോലെ ഉള്ളവര്‍ മതി എനിക്ക്. ഏട്ടനെ ഇഷ്ടപ്പെടുന്നവര്‍ എന്നെയും മക്കളെയും ഇഷ്ടപ്പെടുന്നതില്‍.സന്തോഷം', എന്നിങ്ങനെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കമന്റുകളിലൂടെ രേണു മറുപടി നല്‍കിയിരിക്കുകയാണ്.
#troubled #absence #father #Wife #Renu #about #happiness #after #Sudhi #departure