#ShwethaMenon |ഡിവോഴ്സ് ഒപ്പ് വെച്ച് ഇറങ്ങിയതും ലാലേട്ടൻ അടുത്ത കല്ല്യാണാലോചനയുമായി വന്നു - ശ്വേത മേനോൻ

#ShwethaMenon |ഡിവോഴ്സ് ഒപ്പ് വെച്ച് ഇറങ്ങിയതും ലാലേട്ടൻ അടുത്ത കല്ല്യാണാലോചനയുമായി വന്നു - ശ്വേത മേനോൻ
2024-06-24T21:15:00 | By Susmitha Surendran

(moviemax.in)  സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. 

ഇപ്പോഴിതാ ആദ്യ വിവാഹത്തിന്റെ ഡിവോഴ്സിന് ശേഷമുണ്ടായ രസകരമായ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ.


ഡിവോഴ്സ് കഴിഞ്ഞയുടനെ ഒരു ഷോയ്ക്ക് പോവാനുണ്ടായിരുന്നുവെന്നും ആ സമയത്ത് മോഹൻലാലും മുകേഷും ചേർന്ന് തനിക്ക് അടുത്ത വിവാഹത്തിനുള്ള ആലോചനകൾ നോക്കിയിരുന്നുവെന്നുമാണ് ശ്വേത മേനോൻ പറയുന്നത്.

“എന്റെ റിലേഷൻ പൊട്ടി ഡിവോഴ്സ് ചെയ്തിട്ടാണ് ഞാൻ യുഎസ് ഷോയ്ക്ക് പോകുന്നത്. കുറേ വലിയ താരങ്ങളുണ്ട്. ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞു.

വിജയേ‌ട്ടന്റെ ഷോയിനാണ് പോകുന്നത്. മൂപ്പരുടെ നെഫ്യൂ ‍ഡ‍ോക്ട‌റാണ്. പെണ്ണ് കാണൽ ച‌ടങ്ങെല്ലാം നടന്നു. ആള് വരുന്നു കാണുന്നു, മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്. എന്താണിതെന്ന് തോന്നി.

ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. ഞാൻ കരയാൻ തു‌ടങ്ങി. ഞാൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛനും അമ്മയുടെയും അടുത്തേ നിൽക്കൂ എന്ന് പറഞ്ഞു.

മമ്മൂക്ക കാരണവരെ പോലെയാണ്. തറവാടി കാരണവർ. ലാലേട്ടൻ ജ​ഗ പൊക. ഞാൻ ലാലേട്ടനൊപ്പം സിനിമയോ ഷോയോ ചെയ്യുമ്പോൾ‌ ഷോപ്പിം​ഗിന് പോകണമെങ്കിൽ ലാലേട്ടനോട് പറയും.

രണ്ട് മണിക്കൂർ ലേറ്റാകും എന്ന് പറയുമ്പോൾ അദ്ദേഹം നമുക്ക് വേണ്ടി കവർ അപ്പ് ചെയ്യും. ഷൂട്ടിം​ഗിന്റെ സമയത്ത് ഫ്രണ്ട്സിന്റെ കൂടെ പോകാനുണ്ടെങ്കിൽ ഈ സീൻ എങ്ങനെയെങ്കിലും തീർത്ത് തരുമോ എന്ന് ലാലേട്ടനോട് ചോദിക്കും.

ലണ്ടനിൽ ആകാശ​ഗോപുരം ഷൂട്ട് ചെയ്യുമ്പോൾ മൂപ്പർ എനിക്ക് വേണ്ടി എത്ര കവർ അപ്പ് ചെയ്തിട്ടുണ്ടെന്നറിയാമോ. നമുക്ക് ശ്വേതയുടെ സീൻ ചെയ്താലോ, എന്തിനാണ് ആ കുട്ടി നിൽക്കുന്നത് പോട്ടെ എന്ന് പറയും.

മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല. കുട്ടിത്തമുണ്ട്. പക്ഷെ അത് സീസണലാണ്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.

Content Highlight: #ShwethaMenon #talking #about #some #interesting #things #happened #after #divorce #her #first #marriage.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup