#Urvashi |'മൂന്നാംകിട സിനിമയ്ക്ക് വേണ്ടിയുള്ള പ്രകടനം..', ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു: ഉര്‍വശി

#Urvashi  |'മൂന്നാംകിട സിനിമയ്ക്ക് വേണ്ടിയുള്ള പ്രകടനം..', ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു: ഉര്‍വശി
Jun 25, 2024 09:51 AM | By Susmitha Surendran

(moviemax.in)  ദേശീയ പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചപ്പോള്‍ നേരിട്ട ഒരു അനുഭവം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഉര്‍വശി. ഒരു സംവിധായകന്‍ പറഞ്ഞത് മൂന്നാംകിട സിനിമകള്‍ക്ക് എന്തിനാണ് അവാര്‍ഡ് കൊടുക്കുന്നത് എന്നാണ്.

ഈ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും വാണിജ്യ സിനിമകള്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നുമാണ് ഉര്‍വശി പറയുന്നത്. ‘ഉള്ളൊഴുക്ക്’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടി സംസാരിച്ചത്.


”ദേശീയ അവാര്‍ഡിന് പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പറഞ്ഞു, ‘ഇവരെ എന്തിനാ കൊണ്ടുവന്നത്? ഈ രണ്ടാംകിട മൂന്നാംകിട സിനിമയ്ക്ക് വേണ്ടി ഇവരുടെ പെര്‍ഫോമന്‍സ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത്?’ എന്ന്.”

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ആരും കാണാത്ത കുറെ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ അല്ല ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. മഴവില്‍ കാവടി മുതല്‍ അച്ചുവിന്റെ അമ്മ ഉള്‍പ്പടെ ഉള്ളത് വാണിജ്യപരമായി ഹിറ്റായ സിനിമകള്‍ ആണ്. അത് എന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്.

കാരണം, പടം ചെയ്യുന്ന പ്രൊഡ്യൂസര്‍ നന്നാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടാണ് നമ്മള്‍ ഷോട്ടില്‍ നില്‍ക്കുന്നത്. വാണിജ്യ സിനിമ എടുക്കുന്നത് നിസാര കാര്യമാണോ? അങ്ങനെ ഒരു അഭിപ്രായം ഒരിക്കലും പാടില്ല. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ പിന്നെ ഞാന്‍ അത് മൈന്‍ഡ് ചെയ്യാതെയായി.

ഇപ്പോഴും പറയുന്നു, പുരസ്‌കാരം കിട്ടിയാല്‍ സന്തോഷം. കിട്ടാത്തതിനെ കുറിച്ച് ഒരു വിഷമവും ഇല്ല. കാരണം ഇന്ന് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ ജീവിതം ബോണസ് ആണ്.

ഇതൊന്നും ഞാന്‍ ആഗ്രഹിച്ചു വന്നതല്ല. എല്ലാം കൊണ്ടും സന്തോഷമേ ഉള്ളൂ, ഒരു പരാതിയും ഇല്ല” എന്നാണ് ഉര്‍വശി പറയുന്നത്.


#Urvashi #says #experience #she #faced #considered #national #award #troubled #her.

Next TV

Related Stories
 ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 30, 2026 10:36 AM

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി...

Read More >>
Top Stories










News Roundup