#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്
May 19, 2024 04:00 PM | By Athira V

ഇരുകാലി മൃഗങ്ങളില്‍ മിക്കതിനും കൊമ്പുകളുണ്ട്. അതുപോലൊരു കൊമ്പ് മനുഷ്യന് വന്നാല്‍? എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നു. ഇപ്പോഴല്ല, 2014 ല്‍. മധ്യപ്രദേശ് സ്വദേശിയായ ശ്യാം ലാല്‍ യാദവിനാണ് അത്തരമൊരു ദുരന്തം സംഭവിച്ചത്.

2014 ല്‍ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഒരു പരിക്കേറ്റു. മുറിവുകളില്‍ സാധാരണ ചെയ്യാറുള്ള പോലെ നാടന്‍ മരുന്ന് പുരട്ടി അദ്ദേഹം മുറിവുണക്കി. പക്ഷേ, അന്ന് എഴുപത്തിനാലുകാരനായിരുന്ന ശ്യാം ലാലിന്‍റെ ദുരന്തം ആരംഭിക്കുന്നേതേ ഉണ്ടായിരുന്നൊള്ളൂ.

മാസങ്ങള്‍ കഴിയവെ അദ്ദേഹത്തിന്‍റെ തലയില്‍ ഒരു മുഴ പൊങ്ങി. ആദ്യം അദ്ദേഹം അത് കാര്യമാക്കിയില്ല. നാളുകള്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ തലയിലെ മുഴ, മൃഗങ്ങളുടെ കൊമ്പ് പോലെ വളരാന്‍ തുടങ്ങി.

അത് കൂടുതല്‍ കൂടുതല്‍ ഉയരം വച്ചു. ശല്യമായി തുടങ്ങിയപ്പോള്‍ ശ്യാം ലാല്‍ കൊമ്പിന്‍റെ തലപ്പ് ബാര്‍ബറെ കൊണ്ട് മുറിച്ച് കളഞ്ഞു. പക്ഷേ, പിന്നെയും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊമ്പ് വീണ്ടും വളര്‍ന്നുവന്നു.

നിക്കക്കള്ളിയില്ലാതെ 2020 -ല്‍, ശ്യാം ലാല്‍ മധ്യപ്രദേശിലെ സാഗറിലെ ഭാഗ്യോദയ് തീർത്ത് ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വിശാൽ ഗജ്ഭിയെ ചെന്ന് കണ്ടു.

വിദഗ്ദ പരിശോധനയില്‍ ശ്യാം ലാലിന്‍റെ തലയില്‍ സെബാസിയസ് ഹോൺ (Sebaceous Horn) അഥാവാ ഡെവിൾസ് ഹോൺ (Devil’s Horn) എന്ന് വിളിക്കുന്ന അത്യപൂര്‍വ്വ വളര്‍ച്ചയാണെന്ന് വ്യക്തമായി.

മനുഷ്യന്‍റെ നഖത്തില്‍ അടങ്ങിയ കെരാറ്റിൻ തന്നെയായിരുന്നു ശ്യാം ലാലിന്‍റെ തലയില്‍ കൊമ്പായി പരിണമിച്ചത്. 'സെബാസിയസ് കൊമ്പുകൾ പ്രധാനമായും ദോഷകരമല്ലാത്ത മുറിവുകളാണ്, അതേസമയം അവ മാരകമായ ചില സാധ്യതകൾ എപ്പോഴും മുന്നോട്ട് വയ്ക്കുന്നു..' ഡോക്ടര്‍ വിശാൽ ഗജ്ഭി പറഞ്ഞു.

ഇത്തരം സെബാസിയസ് ഹോണുകള്‍ക്ക് ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ നടത്തുന്നു. ഓപ്പറേഷന്‍ വിജയകരമായി നടന്നു. ശസ്ത്രക്രിയിലൂടെ നാല് ഇഞ്ച് നീളമുള്ള സെബാസിയസ് ഹോണാണ് ശ്യാം ലാലിന്‍റെ തലയില്‍ നിന്നും നീക്കം ചെയ്തത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് തൊലി വച്ച് പിടിപ്പിച്ചു.

ഏതാണ്ട് പത്ത് ദിവസത്തോളം ആശുപത്രിയില്‍ താമസിച്ച് ശ്യാം ലാല്‍ രോഗം ഭേദമായ ശേഷമാണ് വീട്ടിലേക്ക് തിരിച്ച് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സെബാസിയസ് ഹോണ്‍ ബയോപ്സിയ്ക്ക് വിധേയമാക്കിയെങ്കിലും പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മനുഷ്യശരീരത്തില്‍ മുടി, നഖം, ചര്‍മ്മം എന്നിവയുടെ വളര്‍ച്ചയെ സഹായിക്കുന്ന പദാര്‍ത്ഥമാണ് കെരാറ്റിന്‍. കണ്ടാമൃഗത്തിന്‍റെയും മറ്റ് മൃഗങ്ങളുടെയും കൊമ്പുകളിലും പക്ഷികളുടെ കൊക്ക്, തുവല്‍ എന്നിവയിലും കെരാറ്റിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ നഖത്തിലും മുടിയിലുമായി ഉണ്ടെങ്കിലും അത്രയ്ക്ക് പ്രകടമല്ല.

എന്നാല്‍ അത്യപൂര്‍വ്വമായി ചിലപ്പോള്‍ ശ്യാം ലാലിന് സംഭവിച്ചത് പോലെ സംഭവിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്ന തലയിലും തോളിലുമാണ് ഇത്തരത്തില്‍ കൊമ്പ് പോലുള്ള അവയവങ്ങള്‍ രൂപപ്പെടുന്നത് മനുഷ്യരില്‍ രൂപപ്പെടുന്നത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയും.

#shyamlalyadav #who #lived #as #the #devil #horn

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall