#BiggBoss|ഇനി ആവര്‍ത്തിക്കരുത്' : ജാസ്മിന്‍റെ പിതാവിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ബിഗ് ബോസ്

#BiggBoss|ഇനി ആവര്‍ത്തിക്കരുത്' : ജാസ്മിന്‍റെ പിതാവിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ബിഗ് ബോസ്
May 19, 2024 03:04 PM | By Meghababu

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇപ്പോള്‍ ഫാമിലി വീക്ക് നടക്കുകയാണ്. വീട്ടിലേക്ക് ഞായറാഴ്ച എത്തിയത് ജാസ്മിന്‍റെ കുടുംബമായിരുന്നു. ജാസ്മിന്‍റെ പിതാവും, ഉമ്മയുമാണ് രാവിലെ എട്ടു മണിക്ക് മോണിംഗ് ഗാനത്തിനിടെ കടന്നുവന്നത്.

ഇതില്‍ ജാസ്മിന്‍ ശരിക്കും സര്‍പ്രൈസ് ആയിരുന്നു. അതേ സമയം ജാസ്മിന്‍റെ പിതാവിന് ബിഗ് ബോസ് കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

വീട്ടുകാരുമായി സംസാരിക്കുമ്പോള്‍ പുറത്ത് നടക്കുന്ന കാര്യം പറ‍ഞ്ഞതിനാണ് ജാസ്മിന്‍റെ പിതാവ് ജാഫറിനെ ബിഗ് ബോസ് വിളിച്ച് വരുത്തി മുന്നറിയിപ്പ് നല്‍കിയത്. ടാസ്കിനെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുന്ന സമയത്ത്.

കഴിഞ്ഞ ദിവസം ജാസ്മിന്‍ അപ്സരയെ തല്ലി എന്ന വാര്‍ത്ത വന്നിരുന്നുവെന്നാണ് ജാഫര്‍ പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് ഇദ്ദേഹത്തെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് പുറത്തേ കാര്യം പറയരുത് എന്ന് താക്കീത് നല്‍കി.

നിങ്ങള്‍ സോഷ്യല്‍ മീഡിയയിലെ കാര്യമാണ് പറഞ്ഞതെന്നും ബിഗ് ബോസ് പറഞ്ഞു. ഒപ്പം ജാസ്മിന്‍റെ കൈയ്യില്‍ നിന്ന് എടുത്ത ഗബ്രിയുടെ മാലയും ഫോട്ടോയും അവിടെ വച്ചാണ് ജാഫര്‍ മടങ്ങിയത്.

നേരത്തെ വീട്ടിലെത്തിയ ജാസ്മിന്‍ അത്ത എന്ന് വിളിക്കുന്ന പിതാവ് ജാഫര്‍ കടുത്ത നടപടിയാണ് എടുത്തത്. ജാസ്മിന്‍റെ കഴുത്തില്‍ നിന്നും ഗബ്രിയുടെ മല ജാഫര്‍ ഊരിയെടുത്തു. ഞങ്ങളുണ്ടെന്നും വേറെ സപ്പോര്‍ട്ട് മോള്‍ക്ക് വേണ്ടെന്നും നന്നായി കളിക്കണമെന്നും ജാഫറും ജാസ്മിന്‍റെ ഉമ്മയും ഉപദേശിച്ചു.

ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലൊന്നും സംസാരിച്ചില്ലെങ്കിലും ഗബ്രിയെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ജാസ്മിന്‍റെ പിതാവ് നടത്തിയത്. 'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേ സമയം പ്രമോയില്‍ ഗബ്രിയുടെ ഫോട്ടോയും ജാഫര്‍ എടുത്തു മാറ്റുന്നത് കാണാം. എന്തായാലും ഫാമിലി വീക്കിലെ ഏറ്റവും ഗംഭീര കാഴ്ചകളാണ് ഇത്തവണ അരങ്ങേറുന്നത്.

#Don't #repeat #again #BiggBoss #called #Jasmin's #father #warned #him

Next TV

Related Stories
#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി

Dec 26, 2024 08:23 PM

#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി

താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്റുകള്‍ പങ്കുവെക്കുന്നവരുമുണ്ട്. വളരെ മോശം രീതിയില്‍ കമന്റ് ചെയ്യുന്നവരുണ്ട്. താരം...

Read More >>
#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

Dec 26, 2024 07:21 PM

#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് നടിയുടെ...

Read More >>
#pearlemaaney   |  ഹാപ്പി ന്യൂസുണ്ടെന്ന് പേളി, വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം, പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുന്നു?

Dec 26, 2024 03:47 PM

#pearlemaaney | ഹാപ്പി ന്യൂസുണ്ടെന്ന് പേളി, വൈകാതെ നിങ്ങളോട് ഞങ്ങൾ പറയാം, പേളിഷിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുന്നു?

പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ മാതാപിതാക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു...

Read More >>
#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

Dec 25, 2024 09:38 PM

#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

എന്നാൽ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞതറിഞ്ഞ് സോഷ്യൽ മീഡിയയിൽ ക‌ടുത്ത പരിഹാസങ്ങൾ വന്നു. ഇപ്പോഴിതാ ​ഗോപി സുന്ദറുമായി...

Read More >>
#diyakrishna |  അപ്പോ തുടങ്ങുവല്ലേ...!  'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

Dec 24, 2024 05:05 PM

#diyakrishna | അപ്പോ തുടങ്ങുവല്ലേ...! 'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറും ഓ ബൈ...

Read More >>
Top Stories

News Roundup