#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി
May 18, 2024 07:48 PM | By Athira V

തെലുങ്ക് ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . വെള്ളിയാഴ്‌ച രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ചന്ദ്രകാന്തിന്‍റെ പിതാവ് പോലീസിന് നൽകിയ മൊഴി പ്രകാരം നടിയുടെ മരണത്തിന് പിന്നാലെ വിഷാദരോഗവുമായി മല്ലിടുകയായിരുന്നു എന്നാണ് പറയുന്നത്. 'ത്രിനയനി' എന്ന സീരിയലിലാണ് പവിത്രയും ചന്ദ്രകാന്തും ഒന്നിച്ച് അഭിനയിച്ചത്.

നടനും പവിത്രയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. പവിത്ര ജയറാമും ഒരുമിച്ച് താമസിച്ചിരുന്ന അൽകാപൂരിലെ അതേ വസതിയിലാണ് ചന്ദ്രകാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മെയ് 12 ഞായറാഴ്ചയാണ് ഹൈദരാബാദിൽ പവിത്ര ജയറാമിന്‍റെ കാറിൽ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഷൂട്ട് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു തന്നെ മരിച്ചു. ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

ത്രിനയനി എന്ന ടിവി പരമ്പരയിലെ അഭിനയത്തിലൂടെയാണ് ചന്ദ്രകാന്ത് പ്രശസ്തി നേടിയത്. പവിത്ര മുമ്പ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )

#chandrakanth #dies #suicide #after #co #star #pavithrajayaram #death #car #accident

Next TV

Related Stories
മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

Aug 29, 2025 04:08 PM

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്, ശിവകാർത്തികേയൻ നാളെ...

Read More >>
 നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Aug 29, 2025 02:37 PM

നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ വിശാലും നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം...

Read More >>
ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

Aug 28, 2025 03:20 PM

ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall