#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍

#bayilvanranganathan | സില്‍ക്ക് സ്മിതയുടെ മരണത്തിന് കാരണം ആ ഡോക്ടറാണ്! അയാള്‍ മകനൊപ്പം സില്‍ക്കിനെയും സംശയിച്ചു -ബെയില്‍വാന്‍
Apr 27, 2024 08:16 PM | By Athira V

തെന്നിന്ത്യന്‍ സിനിമയില്‍ ബി ഗ്രേഡ് നായികയായി മുദ്ര കുത്തപ്പെട്ട നടിയാണ് സില്‍ക്ക് സ്മിത. മലയാളത്തിലും തമിഴിലുമൊക്കെ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടി ജീവിതത്തില്‍ ചതിക്കപ്പെടുകയായിരുന്നു. നല്ലൊരു പ്രണയവും കുടുംബജീവിതവും ആഗ്രഹിച്ചിരുന്ന സില്‍ക്കിനെ വിശ്വസിച്ചിരുന്നവര്‍ തന്നെ ചതിച്ചു. അങ്ങനെ 35 മത്തെ വയസ്സില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി പ്രമുഖരുടെ സിനിമയില്‍ ഒഴിച്ച് കൂട്ടാനാവാത്ത സാന്നിധ്യമായി നടി മാറി. സില്‍ക്ക് സ്മിത എന്ന പേരു കേള്‍ക്കുമ്പോള്‍ ആളും ആരവവും ഉണ്ടായിരുന്നെങ്കില്‍ നടിയുടെ വേര്‍പാടിന് ശേഷം ഇതൊന്നുമില്ലാതായി. ഇപ്പോഴിതാ തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ സില്‍ക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്.

വിജയലക്ഷ്മി എന്നാണ് സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ നടി കുടുംബത്തിലെ ദാരിദ്ര്യം മൂലമാണ് തമിഴ്‌നാട്ടില്‍ എത്തുന്നത്. അതിനുശേഷം ഇന്ത്യന്‍ സിനിമ ഭരിച്ചു എന്നത് ശ്രദ്ധേയമാണ്. സില്‍ക്കിന്റെ കാള്‍ ഷീറ്റ് കിട്ടിയാല്‍ സിനിമ വിജയിക്കുമെന്നായിരുന്നു അന്ന് നാട്ടിലെ സംസാരം. എത്ര നടിമാര്‍ വന്ന് പോയാലും ശരീരം കൊണ്ടും കണ്ണുകളിലൂടെയും ആരെയും ആകര്‍ഷിക്കുന്ന മാന്ത്രികത സില്‍ക്ക് സ്മിതയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി ആദ്യ ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്താണ് സില്‍ക്ക് സ്മിതയാവുന്നത്. വിദ്യാഭ്യാസമില്ലെങ്കിലും എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള സ്വാഭാവിക കഴിവ് സില്‍ക്ക് സ്മിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒന്നിലധികം ഭാഷകളില്‍ അനായാസം അഭിനയിക്കാന്‍ നടിയ്ക്ക് കഴിഞ്ഞു.

മലയാളത്തിലെ ഒരു പാട്ടില്‍ മോഹന്‍ലാലിനൊപ്പം സില്‍ക്കിന്റെ നൃത്തമുണ്ടായിരുന്നു. അത് ചെയ്യാനായി കേരളത്തില്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ ഒരിക്കല്‍ മോഹന്‍ലാല്‍ ചെന്നൈയില്‍ വന്ന് സില്‍ക്കിനൊപ്പം നൃത്തം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അത്ര ത്തോളം തിരക്കിലായിരുന്നു നടി.

പല മുന്‍നിര താരങ്ങളും സില്‍ക്കിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലായ്മ കാണിച്ചതായിട്ടും പറയപ്പെടുന്നു. എന്നാല്‍ സില്‍ക്ക് അഭിനയിച്ച പാട്ടെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സിനിമ വാങ്ങൂ എന്ന് വിതരണക്കാര്‍ നിബന്ധന വെച്ചതായും കഥകളുണ്ട്. അങ്ങനെ നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത കാലത്താണ് ആത്മഹത്യയിലൂടെ സില്‍ക്ക് എല്ലാം അവസാനിപ്പിക്കുന്നത്.

അതേ സമയം സില്‍ക്ക് മരിക്കാനുണ്ടായ കാരണത്തെ പറ്റിയാണ് ബെയില്‍വാനിപ്പോള്‍ പറയുന്നത്. 'ഞാനൊരു മാസികയില്‍ ജോലി ചെയ്യുമ്പോഴാണ് ഞങ്ങളുടെ ക്യാമറാമാന്‍ ആദ്യമായി സില്‍ക്കിന്റെ ഫോട്ടോ എടുത്തത്. ആ ഫോട്ടോ കണ്ടിട്ട് വിനു ചക്രവര്‍ത്തി എന്റെ അടുത്ത് വന്ന് ആ പെണ്‍കുട്ടി ആരാണെന്ന് ചോദിച്ചു. ഞാന്‍ സില്‍ക്ക് സ്മിതയെ വിനു ചക്രവര്‍ത്തിക്ക് പരിചയപ്പെടുത്തി. പിന്നീട് അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. 

പിന്നീട് നന്നായി വളര്‍ന്ന് സമ്പാദിച്ചതിന് ശേഷം സില്‍ക്ക് സ്മിത നിര്‍മ്മിച്ച മൂന്ന് സിനിമകളും പരാജയപ്പെട്ടു. അതിന്റെ ഫലമായി അയാള്‍ മയക്കുമരുന്നിന് അടിമയായി. സില്‍ക്ക് മരുന്ന് കഴിക്കാന്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ മകന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ അത് സില്‍ക്കിനോടും പറഞ്ഞു. അങ്ങനെ സില്‍ക്ക് അവനെ സിനിമയുടെ ചിത്രീകരണത്തിന് കൊണ്ടുപോയി, നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരിചയപ്പെടുത്തി.

അത് നിരന്തരം തുടര്‍ന്ന് കൊണ്ടിരുന്നതോടെ ചില സമയങ്ങളില്‍, ഡോക്ടര്‍ സില്‍ക്കിനെയും മകനെയും സംശയിക്കാന്‍ തുടങ്ങി. ഇത് സില്‍ക്കിന് വലിയ ദുരിതമായി അനുഭവപ്പെട്ടു. അതിന് ശേഷമാണ് നടി തൂങ്ങിമരിക്കുന്നത്. എന്നാല്‍ സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്നതിന് ഒരു തെളിവും പോലീസിന് ലഭിച്ചില്ല. അതിനാല്‍ സില്‍ക്കിന്റെ മരണം ഇന്നും ദുരൂഹമായി തുടരുകയാണെന്നും,' ബെയില്‍വാന്‍ പറയുന്നു.

#bayilvanranganathan #opens #up #about #unknown #stories #behind #silk #smithas #demise

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall