സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അഭിനേത്രിയാണ് സ്വാസിക. സീരിയല്‍ രംഗത്ത് സജീവമായ സമയത്തായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങളെത്തിയത്. ബിഗ് സ്‌ക്രീനിലായാലും മിനിസ്‌ക്രീനിലായാലും തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുകയാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതാ മമ്മൂട്ടിയെക്കുറിച്ച് വാചാലയായുള്ള സ്വാസികയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് .മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പുറത്തുവന്നത്. മമ്മൂട്ടിയോടുള്ള ഇഷ്ടം പറഞ്ഞ് ആരാധകരും കമന്റുകളുമായെത്തിയിരുന്നു. സിനിമകളിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെയായി ലോകജനതയെ എന്റര്‍ടൈന്‍ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.
ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നത് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യമാണെന്ന് സ്വാസിക പറയുന്നു. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയില്‍ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു സ്വാസിക പറഞ്ഞത്.
Actress Swasika speaks eloquently about Mammootty