logo

ഫോട്ടോയെടുക്കാം, പക്ഷെ..; അക്കാര്യത്തില്‍ വിദ്യ ബാലന്‍ കര്‍ക്കശക്കാരിയാണെന്ന് ഫോട്ടോഗ്രാഫര്‍

Published at Aug 13, 2021 11:19 AM ഫോട്ടോയെടുക്കാം, പക്ഷെ..; അക്കാര്യത്തില്‍ വിദ്യ ബാലന്‍ കര്‍ക്കശക്കാരിയാണെന്ന് ഫോട്ടോഗ്രാഫര്‍

ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്‍. പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമായ തരത്തില്‍ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ള അപൂര്‍വ്വം നായികമാരില്‍ ഒരാള്‍.


മികച്ച അഭിനേത്രി എന്നത് പോലെ തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന വ്യക്തിയുമാണ് വിദ്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍. താരം പങ്കുവെക്കുന്ന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 

അഭിനയത്തില്‍ തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാബാലന്‍ കാണിക്കുന്ന സൂക്ഷ്മത എപ്പോഴും ശ്രദ്ധ നേടുന്നതാണ്.

സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി സിനിമയെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കുന്നതും, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ കഥാപാത്രങ്ങളാണ് വിദ്യാ ബാലന്‍ കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. അതുപോലെ തന്നെ തന്റെ ഫോട്ടോഷൂട്ടുകളും പരമാവധി റിയല്‍ ആയിരിക്കാന്‍ വിദ്യ ശ്രമിക്കാറുണ്ട്.

ഫോട്ടോഷൂട്ടോ ഫില്‍റ്ററുകളോ ഉപയോഗിക്കാത്ത ചിത്രങ്ങളാണ് വിദ്യ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഫോട്ടോഷോപ്പിന്റെ കാര്യത്തില്‍ വിദ്യ ബാലനുള്ള കാര്‍ക്കശ്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡബ്ബു രത്‌നാനി.

തന്റെ ഫോട്ടോയില്‍ റീ ടച്ച് ചെയ്യുന്നത് വിദ്യയ്ക്ക് ഇഷ്ടമല്ല. തന്റെ ശരീര സൗന്ദര്യത്തില്‍ പൂര്‍ണ തൃപ്തയാണ് വിദ്യ ബാലന്‍ എന്നുമാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ചെറിയ തരത്തില്‍ പോലും തന്റെ ഫോട്ടോയില്‍ റീ ടച്ച് നടത്താന്‍ വിദ്യ ബാലന്‍ സമ്മതിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

''ഞാനും വിദ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. ഞങ്ങള്‍ക്കിടയില്‍ നല്ല കെമിസ്ട്രിയും ഊര്‍ജവുമുണ്ട്. പരസ്പരം നന്നായി മനസിലാക്കുന്നു.

ആദ്യ ഷൂട്ട് മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി മാറിയിരുന്നു. ഓരോ ഷൂട്ടിലും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ഓരോ തവണയും ഓരോ പരീക്ഷണങ്ങളും പുതിയ ശ്രമങ്ങളുമായിരുന്നു.

അവള്‍ എന്നില്‍ വിശ്വസിക്കുകയും പരീക്ഷണത്തിന് തയ്യാറാവുകയും ചെയ്യുന്നയാളാണ്. അതിനാല്‍ അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നു.

ഓരോ ഷൂട്ടിലും ഞങ്ങള്‍ ഞങ്ങളുടെ തന്നെ പരിമിധികളെയാണ് ചോദ്യം ചെയ്യുന്നതും മറി കടക്കുന്നതും'' അദ്ദേഹം പറയുന്നു. 

' ഞാന്‍ കരിയര്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ലൈറ്റിംഗില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. പോസ്റ്റ് ടച്ചില്‍ വളരെ കുറിച്ച് മാത്രമേ ആശ്രയിക്കാറുള്ളൂ. വിദ്യയുടെ കാര്യത്തില്‍, തന്റെ ചിത്രങ്ങള്‍ റീ ടച്ച് ചെയ്യാന്‍ അവള്‍ക്ക് താല്‍പര്യമില്ല.

താന്‍ എങ്ങനെയാണോ അതില്‍ അവള്‍ തൃപ്തയാണ്. ഫോട്ടോഷോപ്പിലൂടെ തടി കുറക്കാനൊന്നും സമ്മതിക്കില്ല. മാസികകള്‍ക്കായുള്ള ഷൂട്ടിംഗില്‍ പോലും അവളത് വ്യക്തമായി തന്നെ പറയും, കളര്‍ കറക്ഷന്‍ ചെയ്യാം പക്ഷെ മറ്റ് റീ ടച്ചുകളൊന്നും വേണ്ടെന്ന്.

അവള്‍ക്കൊപ്പം എളുപ്പമാണ്. കളര്‍ കറക്ഷന്‍ ചെയ്ത് വിട്ടാല്‍ മാത്രം മതി'' രത്‌നാനി കൂട്ടിച്ചേര്‍ത്തു.

''തന്നില്‍ ഇത്രമാത്രം വിശ്വസിക്കുന്ന മറ്റൊരാള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക്, ഫോട്ടോഷോപ്പിന്റേയോ റീ ടച്ചിന്റേയോ ആവശ്യമില്ലാതെ തന്നെ സ്വയം ഇത്രമേല്‍ എലഗന്‍സ് തോന്നുന്ന ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക വളരെ സുഖമുള്ള അനുഭവാണ്.

ഇന്ത്യന്‍ സൗന്ദര്യത്തിന്റെ ഉത്തമ മാതൃകയാണ് വിദ്യ ബാലന്‍'' എന്നായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കര്‍ പറഞ്ഞത്. 

ഷേര്‍ണിയാണ് വിദ്യ ബാലന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു.

ന്യൂട്ടന്‍ സംവിധാനം ചെയത് അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തിയത്. മലയാളിയാണ് വിദ്യ ബാലന്റെ കഥാപാത്രം എന്നതും ശ്രദ്ധേയാണ്. 

Take a photo, but ....; The photographer said that Vidya Balan is strict in that regard

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories