ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു.
അതെ പോലെതന്നെ സീസണ്‍ 3 മത്സരര്തികളുടെ സാധ്യതയുള്ള വിവര പട്ടികയും ബിഗ് ബോസ് ഫാന്‍സ് പുറത്തുവിട്ടിരുന്നു.അതില്‍ ബോബി ചെമ്മന്നൂരിന്റെ പേരും ഉണ്ടായിരുന്നു . ബോബി ചെമ്മന്നൂര്‍ ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോചെ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം.
Will Bigg Boss be in season 3? Revealed by Bobby Chemmannur