#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
Apr 17, 2024 02:35 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതു മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും ഗബ്രിയും.

ഇരുവരും ലവ് ട്രാക്ക് ഇറക്കുകയാണെന്ന് ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഒരു പോലെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തനിക്ക് ഗബ്രിയെ വലിയ ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറയുകയും ചെയ്തിരുന്നു. 


കുറഞ്ഞ കാലം കൊണ്ട് വലിയ ഹേറ്റേഴ്‌സിനെ നേടിയ കോംബോയാണ് ജാസ്മിന്‍ ഗബ്രി കോംബോ. ജാസ്മിന്‍ ചായ ഉണ്ടാക്കുമ്പോള്‍ തുമ്മിയ സംഭവം മോഹന്‍ലാല്‍ കാണിച്ചപ്പോഴും താന്‍ ഒരു ദിവസത്തിനിടക്കേ കുളിക്കാറുള്ളു എന്ന് പറഞ്ഞതുമെല്ലാം വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഗബ്രിക്കും ജാസ്മിനുമെതിരെ ബിഗ് ബോസ് ഹൗസിലെ ആളുകള്‍ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുകയാണ്. 

ഇരുവര്‍ക്കുമെതിരെ നില്‍ക്കുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഫാന്‍സ് കൂടുന്ന സാഹചര്യമാണെന്നാണ് പ്രേക്ഷകര്‍ തന്നെ വിലയിരുത്തുന്നത്.


അടുത്തിടെ ഏറ്റവും കൂടുതല്‍ ഇവരെ ടാര്‍ഗറ്റ് ചെയ്ത് ഗെയിം കളിച്ചത് സിബിനാണ്. എന്നാല്‍ ഇത് കുറച്ച് കൂടുന്നുണ്ടെന്നാണ് പലരും പറയുന്നത്. എന്തായാലും ഇതോടെ സിബിനും ഹേറ്റേഴ്‌സ് കൂടിയിട്ടുണ്ട്.

ജാസ്മിനെ കൂട്ടം കൂടി നിന്ന് കളിയാക്കുന്നതും സിബിന് ഹേറ്റേഴ്‌സ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നന്ദനയും അഭിഷേക് കെ ജയദീപും ഗബ്രിയെയും ജാസ്മിനെയും അനുകരിച്ച് കാണിച്ചത് ബിഗ് ബോസ് ഹൗസില്‍ പൊട്ടിച്ചിരി പടര്‍ത്തിയെങ്കിലും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പുറത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

തനിക്ക് ഗബ്രിയോട് സ്‌നേഹമുണ്ട്. അത് പ്രണയമാകാതെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിന്‍ മോഹന്‍ലാലിനോട് പറഞ്ഞത്.


ഗബ്രിക്ക് തന്നോടും ഇഷ്ടമുണ്ടെന്നും എന്നാല്‍ ഇരുവരുടെയും പ്രണയം ഒരിക്കലും വര്‍ക്കൗട്ട് ആവില്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്.

അതേസമയം ജാസ്മിന്റെ വിവാഹം മറ്റൊരു ആളുമായി നിശ്ചയിച്ച ശേഷമാണ് അവര്‍ ബിഗ് ബോസിലേക്ക് എത്തിയത്. അഫ്‌സല്‍ എന്നയാളുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്.

എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായി ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞിട്ടില്ലെന്നും മറ്റൊരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞിരുന്നത് എന്നുമാണ് അടുത്തിടെ പൂജ പറഞ്ഞത്. ഇതും വലിയ ചര്‍ച്ചയായിരുന്നു. 

എന്ത് തന്നെയായാലും തുടക്കത്തില്‍ ഹേറ്റേഴ്‌സ് മാത്രമുണ്ടായിരുന്ന ഗബ്രി ജാസ്മിന്‍ കോംബോയ്ക്ക് ഇപ്പോള്‍ സിബിന്റെ ഗെയിം മറിച്ച് പോസിറ്റീവ് ആയ ഒരു പറ്റം ആള്‍ക്കാരെ നല്‍കിയെന്ന് വേണം കരുതാന്‍.

ജാസ്മിന്‍ ബിഗ് ബോസ് ഹൗസില്‍ വലിയ രീതിയില്‍ ഒറ്റപ്പെടുന്നുണ്ടെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് കഴിയുമ്പോള്‍ ഗബ്രി പൊടിയും തട്ടി പോകുമെന്നും ജാസ്മിന്‍ ഒറ്റപ്പെടുമെന്നുമാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ ജാസ്മിന്റെ കല്യാണം മുടങ്ങി നല്ല ചീത്തപ്പേര് ആയിട്ടുണ്ട്. ജാസ്മിനെ വീട്ടുകാര്‍ പോലും പിന്തുണക്കുന്ന ഒരു അവസ്ഥയിലേക്കല്ല വരുന്നത് എന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു. 

'ജാസ്മിന്‍ ഇഷ്യു ഇനി സംഭവിക്കാന്‍ പോകുന്നത്. ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോ ഗബ്രി പൊടിയും തട്ടി പോകും. ജാസ്മിന്റെ കല്യാണം മുടങ്ങി നല്ല ചീത്ത പേരും ആയിടുണ്ട്.

ഗബ്രി മതം വീട്ടുകാര്‍ എന്നൊക്കെ പറഞ്ഞ് നൈസ് ആയി ഒഴിയും. ജാസ്മിനെ അവരുടെ വീട്ടുകാര്‍ പോലും സപ്പോര്‍ട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ഇനി ഒരു കല്യാണം വരെ നടക്കാന്‍ പ്രയാസമായിരിക്കും. ഈ പ്രയാസ കാലഘട്ടത്തില്‍ ആണ് ജാസ്മിന് നമ്മുടെ സപ്പോര്‍ട്ട് വേണ്ടത്. അത് കൊണ്ട് ഞാന്‍ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്യുന്നു നിങ്ങളോ?,'എന്നാണ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. 

എന്നാല്‍ ഇതിന്റെ കമന്റ് സെക്ഷനില്‍ ജാസ്മിനെതിരെയാണ് പലരും സംസാരിക്കുന്നത്. ജാസ്മിന്‍ ഇത് സ്വയം വരുത്തി വെച്ചതാണെന്നും ജാസ്മിന് ലഭിച്ചതുപോലെ തിരുത്താന്‍ മറ്റാര്‍ക്കും അവിടെ അവസരങ്ങള്‍ ലഭിച്ചു കാണില്ലെന്നും ആളുകള്‍ പറയുന്നു.

ജാസ്മിനും ഗബ്രിയും രണ്ട് പേരും നല്ല അഭിനയക്കാരാണ്. ജാസ്മിന്‍ ഫേക്ക് ആണ്. ഇവര്‍ക്കൊന്നും സപ്പോര്‍ട്ടിന്റെ ആവശ്യം ഇല്ല തുടങ്ങിയ കാര്യങ്ങളാണ് കമന്റുകളായി വരുന്നത്. ഇരുവരും ബിഗ് ബോസ് ഹൗസിന്റെ പുറത്തു പോകണം എന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 

#After #BiggBoss #Jasmin #bad #name #marriage #won't #even #happen #Gabri #dust #fall #too'

Next TV

Related Stories
പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

Oct 18, 2025 01:43 PM

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി...

Read More >>
റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

Oct 18, 2025 11:56 AM

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന...

Read More >>
ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

Oct 14, 2025 01:40 PM

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത്...

Read More >>
മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

Oct 14, 2025 12:49 PM

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall