logo

അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

Published at Aug 12, 2021 02:45 PM അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഏറെക്കാലം പൊട്ടിരിച്ചിച്ച താരമാണ് മാമുക്കോയ. സൂപ്പര്‍ഹിറ്റ് സിനിമകളിലെ അദ്ദേഹത്തിന്‌റെ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു.


മാമുക്കോയയുടെ തഗ് ഡയഗോലുകള്‍ എല്ലാകാലവും തരംഗമായിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

കോമഡി വേഷങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളും മാമുക്കോയ ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം കുരുതിയിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം മോളിവുഡില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്നത്. 

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലെ മൂസാ ഖാദര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് മാമുക്കോയയ്ക്ക് ലഭിച്ചത്. കുരുതി റിലീസായ ശേഷം എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രം കൂടിയാണ് നടന്‌റെത്.

റിലീസിന് മുന്‍പ് തന്നെ മാമുക്കോയയുടെ പ്രകടനത്തെ കുറിച്ച് പൃഥ്വിരാജ് മനസുതുറന്നിരുന്നു. അദ്ദേഹത്തിന്‌റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുപോയ അനുഭവമാണ് പൃഥ്വി പറഞ്ഞത്.

75ാമത്തെ വയസിലും ഡയലോഗ് തെറ്റിക്കാതെ ക്ഷീണമൊന്നും ഇല്ലാതെയാണ് മാമുക്കോയ സാര്‍ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞു, അതേസമയം കുരുതിക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് മാമുക്കോയ.

സിനിമ കണ്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്ന് മാമുക്കോയ പറയുന്നു. നല്ല അഭിപ്രായം പറയുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. വളരെ ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ് മൂസ ഖാദറെന്നും മാമുക്കോയ പറഞ്ഞു.

തനിക്ക് കിട്ടിയതില്‍ എറ്റവും മികച്ചത് എന്ന് പറയാന്‍ പറ്റില്ല. എനിക്ക് കിട്ടിയ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത്. പെരുമഴക്കാലത്തിലെ കഥാപാത്രം മികച്ചതായിരുന്നു.

അതാണോ ഇതാണോ നല്ലത് എന്ന് പറയാന്‍ പറ്റില്ല. ഓരോന്നും ഓരോ രീതിയില്‍ മെച്ചപ്പെട്ടതാണ്‌. കുരുതി മികച്ച സിനിമയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന കഥ.

കാടും മലയുമുളള ലൊക്കേഷന്‍ ആയതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്നും നടന്‍ പറഞ്ഞു. സിനിമ ലൊക്കേഷന്‍ അങ്ങനെ തന്നെയല്ലെ. ജോലി ചെയ്യാനാണല്ലോ പോകുന്നത്. 

ബുദ്ധിമുട്ടുണ്ടെങ്കില്‍ ജോലി ചെയ്യാന്‍ കഴിയില്ലല്ലോ. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതായി തോന്നിയിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. കൊറോണ തുടങ്ങിയപ്പോള്‍ വന്ന ഇടവേളകളെ ഉണ്ടായിട്ടുളളൂ.

ഇഷ്ടം പോലെ പടങ്ങള്‍ പെട്ടിയില്‍ കിടക്കുന്നുണ്ട്. പുതിയ തലമുറയോടൊപ്പം ഞാനുമുണ്ട്. ഇനി വരാനുളള സിനിമകളെല്ലാം പുതിയ കുട്ടികളുടെതാണ്. പൃഥ്വിരാജിനെ കുറിച്ചും അഭിമുഖത്തില്‍ മാമുക്കോയ മനസുതുറന്നു.

നൂറ് ശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റെത് തന്നെയാണ് എന്ന് മാമുക്കോയ പറയുന്നു. ഞങ്ങളൊക്കെ ചെന്ന് ഓരോ വേഷം ചെയ്യുന്നു എന്നല്ലാതെ വിജയത്തിന്‌റെ മുഴുവന്‍ അവകാശി അദ്ദേഹം തന്നെയാണ്.

മനുഷ്യരെ അറിയുന്ന, അഭിനയം അറിയുന്ന, സിനിമ നന്നായി അറിയാവുന്ന ഒരു നല്ല വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നും ചര്‍ച്ച ചെയ്യേണ്ട കാര്യം പോലും ഇല്ല, നമ്മള്‍ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം.

നന്നായി പഠിച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. വെറുതെ ചാടിക്കേറി ഒന്നും ചെയ്യുന്ന ആളല്ല പൃഥ്വിരാജ്‌, അഭിമുഖത്തില്‍ മാമുക്കോയ വ്യക്തമാക്കി. 

Opportunities have not diminished, this movie is 100% Prithviraj's

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories