#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?
Apr 16, 2024 01:56 PM | By Susmitha Surendran

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്ര തന്നെ നാടകീയമായ രംഗങ്ങള്‍ക്കാണ് പുറത്ത് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഇരുവരോടും തങ്ങളുടെ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ ചോദിക്കുകയും ചെയ്തത്. 


ഇതിന് ശേഷം ആകെ തകര്‍ന്നു പോയ ജാസ്മിനേയും ഗബ്രിയേയുമാണ് കണ്ടത്. ഇരുവരും അവശരാവുകയും മെഡിക്കല്‍ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്. വീട്ടിലുള്ളവര്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും തങ്ങളുടെ സൗഹൃദത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്നുമുള്ള ജാസ്മിന്റെ ആരോപണത്തെ മറ്റുള്ളവര്‍ എതിര്‍ക്കുന്നുണ്ട്. 


ഇപ്പോഴിതാ ഇന്നലെ ബിഗ് ബോസ് പ്ലസില്‍ നടന്ന കാര്യങ്ങളെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഗബ്രിയേയും ജാസ്മിനേയും കുറിച്ച് മറ്റുള്ളവര്‍ നടത്തിയ പ്രസ്താവനകളാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം തുടര്‍ന്ന്.... ഇന്നലത്തെ ബിബി പ്ലസിനെ രണ്ടായി തിരിക്കാം.. ആദ്യ പകുതി മുഴുവന്‍ ജബ്രി ഒറ്റപ്പെടല്‍ നാടകവും. മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുന്നതും അവരെ ആശ്വസിപ്പിക്കുന്നതുമാണ്..ഓരോരുത്തരുടെയും പ്രധാനപെട്ട ഡയലോഗ് ഇവിടെ ചേര്‍ക്കുന്നു. 

റെസ്മിന്‍ : ജാസ്മിനെ, നിനക്ക് അവനോട് ഉള്ള സ്‌നേഹമൊന്നും അവനു നിന്നോട് ഇല്ല... നീ പോയാലും അവന്‍ ഗെയിം കളിക്കും.. പക്ഷെ അവന്‍ പോയാല്‍, നീ കളിക്കില്ല...

ജിന്റോ : ലവ് ട്രാക്ക് ഇനി നടക്കില്ല എന്ന് കണ്ടപ്പോള്‍, അവള്‍ സെന്റിമെന്റല്‍ ട്രാക്ക് ആയി ഇറങ്ങിയേക്കുവാ..

ജാസ്മിന്‍ : ഞാന്‍ അവനില്‍ കാണുന്നത് എന്നെ തന്നെയാണ്.. അവനെ അല്ല ഞാന്‍ കാണുന്നത്.. അതുകൊണ്ടാ, അവന്റെ തെറ്റുകള്‍ പോലും എനിക്ക് ശെരിയായി തോന്നിയത്. 

സിബിന്‍ : ആ ചെറുക്കന്‍ നല്ലപോലെ തകര്‍ന്നു പോയി.. അവള്‍ക് അവനെക്കുറിച്ചു ടെന്‍ഷന്‍ ഒന്നുമില്ല.. വീട്ടുകാരുടെ കാര്യം ഓര്‍ത്തിട്ടുള്ള സെല്‍ഫിഷ് ടെന്‍ഷന്‍ ആണ്.. അവന്‍ കരയുന്നതുകൊണ്ടാണ്, അവളും മാറി ഇരുന്ന് കരയുന്നത്.. ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍... പൂജ : എന്റെ തലയ്ക്കു സ്വസ്ഥത തരാത്ത ഏത് ബന്ധങ്ങള്‍ ആണേലും ഞാന്‍ കട്ട് ചെയ്യും... ആരാണേലും ഞാന്‍ കട്ട് ചെയ്യും... Because i'm selfish. 

ഈ പൂജ കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ആയി പറഞ്ഞ ഇതേ ഡയലോഗ് തന്നെയല്ലേ ജിന്റോ പണ്ട് ലോക്കല്‍ ആയി പറഞ്ഞത്.. എനിക്ക് എതിരെ ആര് നിന്നാലും, അവരെ ഞാന്‍ തീര്‍ത്തുകളയും എന്ന്... ഒരു പെണ്ണ് ഇച്ചിരി സാഹിത്യഭാഷയില്‍ പറയുമ്പോള്‍, അത് സ്വീകാര്യം ആവുകയും, ഒരു പുരുഷന്‍ രൂക്ഷമായി ഇതേ കാര്യം പറയുമ്പോള്‍, അത് നിന്ദ ആവുകയും ചെയുന്നത് സെക്‌സിസം ആണ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ജാസ്മിന്‍-ഗബ്രി അടുപ്പം പുറത്തും വലിയ വിവാദമായി മാറിയിരിക്കുകയാണ്. ജാസ്മിന്‍റെ പ്രതിശ്രുത വരന്‍ താന്‍ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

തന്നെ ജാസ്മിന്‍ അനാവശ്യമായി വലിച്ചിഴച്ചുവെന്നും ആത്മാർത്ഥമായി സ്നേഹിച്ചതിന് തനിക്ക് കിട്ടിയ പ്രതിഫലമാണിതെന്നുമാണ് അഫ്സല്‍ പറഞ്ഞത്. 

#woman #says #acceptable #man #says #it's #sexist #Jasmin #thinks #only #about #family?

Next TV

Related Stories
Top Stories










https://moviemax.in/- //Truevisionall