logo

കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും വിളിക്കുന്നത് ഈശോ; ബിനീഷ് ബാസ്റ്റിന്‍

Published at Aug 6, 2021 11:21 AM കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും വിളിക്കുന്നത് ഈശോ; ബിനീഷ് ബാസ്റ്റിന്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പോസറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു.


എന്നാല്‍ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പിന്നാലെ നാദിര്‍ഷ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ സംഭവത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ബിനീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.


ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ബിനീഷ് ബാസ്റ്റിന്‍. നാദിര്‍ഷയ്‌ക്കൊപ്പം എന്നു പറഞ്ഞാണ് ബിനീഷ് ബാസ്റ്റിന്‍ തന്റെ നിലപാട് അറിയിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും..

ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല... കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം''.

''സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശുക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്... മനസിലായില്ല അല്ലേ .. എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ...

അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത് . എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട''.

കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും.

കാരണം ഈ ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇതിനിടെ നാദിര്‍ഷ ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍ ഇന്നലെ പറഞ്ഞിരുന്നു.

താന്‍ നാദിര്‍ഷയുമായി സംസാരിക്കുകയുണ്ടായെന്നും ആരെയെങ്കിലും ഈശോ എന്ന പേര് വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് മാറ്റിക്കൂടെ നാദിര്‍ഷ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കൊണ്ടു പേര് മാറ്റാം എന്ന ഉറപ്പ് നല്‍കുന്നതായി നാദിര്‍ഷ പറഞ്ഞുവെന്നാണ് വിനയന്‍ അറിയിച്ചിരിക്കുന്നത്.

പുതിയ പേരിനായി കാത്തിരിക്കാം എന്നും വിനയന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തന്റെ സിനിമയ്ക്ക് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്ന് നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണിത്. ആരുടേയും മനസ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല താനെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.

ചിത്രം പുറത്ത് വന്ന ശേഷം മതവികാരം വ്രണപ്പെടുകായണെങ്കില്‍ എന്ത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറണെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.

എന്നാല്‍ നാദിര്‍ഷ ചിത്രത്തിന്റെ പേര് മാറ്റാന്‍് തയ്യാറായെന്ന വിനയന്റെ അറിയിപ്പ് വന്നതോടെ പുതിയ പേരിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Iso calls the person who drinks toddy and lifts it on the third day; Bineesh Bastin

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories