#anumol | ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; തുറന്ന് പറഞ്ഞ് അനുമോള്‍

#anumol | ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
Mar 29, 2024 08:37 PM | By Kavya N

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ താരമായ അനുമോള്‍ ജനപ്രീതി നേടുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് അനുമോള്‍. സോഷ്യല്‍ മീഡിയ എന്ന പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും  എന്റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഞാനതൊന്നും മൈന്റ് ആക്കാറില്ല.

എനിക്കതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് അനു പറയുന്നത്. എന്റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഒന്ന് രണ്ട് പേര്‍ പറഞ്ഞത് അവരുടെ കല്യാണം ഏകദേശം ആയി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്‌നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തതെന്നും താരം പറയുന്നു. അതേസമയം എനിക്ക് കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക എന്നും അനുമോള്‍ വ്യക്തമാക്കി. ഹിറ്റ് കോമ്പോയാണ് അനുവും തങ്കച്ചനും. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

തങ്കച്ചന്‍ ചേട്ടനെ പറ്റിക്കരുത് എന്താണ് അവനെ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചവരുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല. ഞാന്‍ തങ്കച്ചന്‍ ചേട്ടനെ ഒരു ചേട്ടനെ പോലെയാണ് കാണുന്നത് ചേട്ടനും എന്നെ അങ്ങനെയാണ് കാണുന്നത്. ഷോയ്ക്ക് വേണ്ടി അങ്ങനൊരു കോമ്പോ കൊണ്ടു പോകുന്നതാണെന്ന് ഞാന്‍ പറയുമെന്നാണ് അനു പറയുന്നത്. ഉയരം കുറവായതിന്റെ പേരില്‍ അവസരം നഷ്ടമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഉയരം കുറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്നേ എനിക്കതൊരു പ്രശ്‌നമുണ്ടായിരുന്നു.

ഞാന്‍ പണ്ട് എന്‍സിസിയില്‍ ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ നിന്നെ ആരാ എന്‍സിയിലെടുത്തതെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. സീരിയലിലേക്ക് വന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്. ഷൂട്ടിന് വേണ്ടി കോസ്റ്റിയും അടക്കം എല്ലാം റെഡിയാക്കി വെച്ച്, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസമായിരിക്കും വിളിച്ച് പറയുക മാറ്റിയെന്ന്. അതൊക്കെ ഇന്‍സള്‍ട്ടായിരുന്നുവെന്നാണ് അനു പറയുന്നത്. ഇപ്പോള്‍ വിളിക്കുമ്പോള്‍ ഉയരമില്ലെന്ന് പറയും. അതൊന്നും കുഴപ്പമില്ല ഞങ്ങള്‍ക്ക് അനു അഭിനയിച്ചാല്‍ മതിയെന്ന് പറയും. അവരേയും കുറ്റം പറയാനാകില്ല. ഇപ്പോള്‍ എന്നെ അറിയുന്നതു കൊണ്ടാകാം ഉയരം പ്രശ്‌നമല്ലാതാകുന്നതെന്നും താരം പറയുന്നു.

#Rejected #not #tall #SocialMedia #Killed #Me #anumol #openup

Next TV

Related Stories
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

Apr 22, 2024 04:13 PM

#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

ആറാം സീസണിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട ഒട്ടുമിക്ക മത്സരാർത്ഥികൾക്കും സഹമത്സരാർത്ഥികളായ സുഹൃത്തുക്കൾ വഴി ഭക്ഷണ സാധങ്ങളും മറ്റും...

Read More >>
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
Top Stories

News Roundup