#viral | 'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

#viral |  'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ
Mar 29, 2024 10:04 AM | By Athira V

ഹോളി വീഡിയോകളിൽ ഏറ്റവും അധികം വൈറലായ വീഡിയോകളാണ് മുകളിലെ ചിത്രങ്ങളിൽ കാണുന്ന ഈ യുവതികളുടേത്. വൻ വിമർശനങ്ങളാണ് പെൺകുട്ടികൾ പങ്കുവച്ച വീഡിയോയ്ക്ക് നേരെ ഉയർന്നത്. അശ്ലീലം എന്നാണ് വീഡിയോയെ നെറ്റിസൺസ് വിശേഷിപ്പിച്ചത്. അതുപോലെ ഒന്നോ രണ്ടോ വീഡിയോ അല്ല നിരവധി വീഡിയോകൾ ഇവർ പങ്കുവച്ചിരുന്നു.

വീഡിയോയിൽ കാണുന്ന യുവതികളുടെ പേരാണ് പ്രീതിയും വിനീതയും. അവർക്കൊപ്പമുള്ള യുവാവിന്റെ പേര് പീയൂഷ്. വീഡിയോയിൽ കാണുന്ന സ്കൂട്ടർ വിനീതയുടെ പേരിലാണ് ഉള്ളത്. വിവിധ വീഡിയോകളുടെ സാഹസിക ചിത്രീകരണവുമായി ബന്ധപ്പെട്ട് മൊത്തത്തിൽ 80,500 രൂപയാണ് ഇവർക്ക് പിഴയൊടുക്കേണ്ടത്. എന്നാൽ, അത്രയും തുക തങ്ങളുടെ കയ്യിൽ ഇല്ലെന്നും തുക കുറച്ചുതരണമെന്നും സഹായിക്കണം എന്നുമാണ് അവർ പറയുന്നത്.

യുവതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ‌ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിൽ ഒന്ന് ദില്ലി മെട്രോയിൽ വച്ച് ഷൂട്ട് ചെയ്തതാണ്. മറ്റൊന്ന് പീയുഷ് സ്കൂട്ടറോടിക്കുമ്പോൾ വിനീതയും പ്രീതിയും പിറകിൽ ഇരുന്നുകൊണ്ടുള്ള വീഡിയോയാണ്. ഇതിനെയും നെറ്റിസൺസ് അശ്ലീലം എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്.

മറ്റൊന്നിൽ, സ്കൂട്ടറിൽ പീയൂഷിന്റെ പിന്നിൽ പ്രീതി ടൈറ്റാനിക് പോസ് ഇടാൻ ശ്രമിക്കുന്നതിനിടയിൽ മൂക്കും കുത്തി താഴെ വീഴുന്നതാണ്. എന്തായാലും എല്ലാം കൂടി 80,5000 രൂപ പിഴയടക്കാൻ പറഞ്ഞതോടെ പ്രീതിയും വിനീതയും ആകെ കരച്ചിലിലാണ്.

ഉത്തരാഖണ്ഡിൽ നിന്നുള്ള പ്രീതി ഡൽഹിയിലും വിനീത നോയിഡയിലുമാണ് താമസം. പീയൂഷും ഡെൽഹിയിൽ തന്നെ. മൂവരും ഇൻസ്റ്റ​ഗ്രാം റീലുകൾ നിർമ്മിക്കുന്നതിന് വേണ്ടി കുറച്ചുമാസങ്ങളായി പരസ്പരം സഹകരിക്കുന്നുണ്ട്. നോയ്‍ഡ പൊലീസ് ചുമത്തിയ പിഴ അടക്കാനുള്ള അത്ര തുക തങ്ങളുടെ കയ്യിൽ ഇല്ലെന്നാണ് ഇവർ പറയുന്നത്. തങ്ങൾക്ക് തങ്ങളുടെ തെറ്റ് മനസിലായി എന്നും ഇനി ഇത്തരം സാഹസികപ്രവൃത്തികൾ ചെയ്യില്ല എന്നുമാണ് ഇവർ പറയുന്നത്.

“എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത്രയും പണം നൽകാൻ എനിക്ക് കഴിയില്ല. എനിക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുക? ദയവായി എന്നെ കുറച്ച് സഹായിക്കൂ, കുറഞ്ഞത് എൻ്റെ ചലാൻ കുറയ്ക്കുകയെങ്കിലും ചെയ്തുകൂടേ? ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചില്ല” എന്നാണ് വിനീത ആജ് തക്കിനോട് പറഞ്ഞത്.

താൻ പഠനം പൂർത്തിയാക്കിയിട്ടില്ല, ജോലിയും ഇല്ല അതിനാൽ പണമില്ലെന്നാണ് പ്രീതി പറയുന്നത്. പീയൂഷ് ചില്ലറ ജോലികളൊക്കെ ചെയ്ത് ചെറിയ തുകയാണ് സമ്പാദിക്കാറുള്ളത് എന്നും പറയുന്നു.

#who #preeti #vineetha #girls #viral #holi #reels

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories