#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം
Mar 28, 2024 10:06 AM | By Athira V

ജീവിതത്തിന്‍റെ മറ്റേത് കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നുള്ള നിയന്ത്രണങ്ങളില്‍ നിന്ന് അകന്ന്. മറ്റ് പരിചയക്കാരൊന്നും ഇല്ലാതെ. എവിടെ നിന്നൊക്കെയോ എത്തി ചേര്‍ന്ന സമാനപ്രായത്തിലുള്ള കുറേപ്പേര്‍. രാത്രി മെസ് ഹോളില്‍ കയറി ഭക്ഷണം മോഷ്ടിച്ച് കഴിച്ചു. മതില് ചാടി രാത്രി സിനിമയ്ക്ക് പോയും രാത്രി മുഴുക്കെ ചീട്ട് കളിച്ചും ആഘോഷിച്ച് നടക്കുന്ന കാലം.

ഇതിനിടെ ചില വിരുതന്മാരുണ്ടാകും. അത്തരമൊരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വൈറലായി. യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ പിടിക്കപ്പെട്ടു.

https://x.com/Arhantt_pvt/status/1772697026955731333?s=20

വീഡിയോ എവിടെ നിന്നാണെന്ന് പറയുന്നില്ല. എന്നാല്‍, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് പെണ്‍കുട്ടിയുടെ ഹോസ്റ്റലില്‍ കയറിയ ആളെ കോളേജ് അധികൃതര്‍ പിടികൂടിയെന്ന് എഴുതിയിരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഒരു യുവാവുമായി രണ്ട് മൂന്ന് അധ്യാപികമാരെത്തുന്നു.

അതില്‍ ഒരാള്‍ ഒരു വടി ഉപയോഗിച്ച് ഒരു യുവാവിനെ തല്ലുന്നു. ഇതിനിടെ മറ്റൊരാള്‍ വന്ന് സ്ത്രീയുടെ കൈയില്‍ നിന്നും വടി വാങ്ങി യുവാവിനെ തല്ലുന്നു. പിന്നീട് ഹോസ്റ്റല്‍ വരാന്തകളിലൂടെ കഴുത്തില്‍ ഒരു ഷാള്‍ ഇട്ട് പിടിച്ച് യുവാവിനെയും കൊണ്ട് അധ്യാപകരുടെ സംഘം നീങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ കൂവുന്നത് കേള്‍ക്കാം.

ഈ സമയമത്രയും പുറകില്‍ നിന്ന് ഒരു അധ്യാപകന്‍ യുവാവിനെ വടി കൊണ്ട് നിരന്തം അടിക്കുകയും അയാള്‍ അത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മണിക്കൂറുകള്‍ക്കകം വീഡിയോ ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടു. നിരവധി പേര്‍ കുറിപ്പെഴുതാനെത്തി.

ചിലര്‍ സംഭവിച്ചതെന്താണെന്നും എവിടെയാണെന്നും ചോദിച്ചു. മറ്റ് ചിലര്‍ക്ക് ചിരിയടക്കാനായില്ല. 'പുരുഷന്മാർ കഴിവുള്ളവരാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'വെറുപ്പുളവാക്കുന്നു.

' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥത മറച്ച് വച്ചില്ല. 'എന്തു കൊണ്ട് അവനെ അവന്‍റെ ഗേള്‍ഫ്രണ്ട് ഹോസ്റ്റലിലേക്ക് വിളിപ്പിച്ചതായിക്കൂട?' മറ്റൊരു കാഴ്ചക്കാരന്‍ സംശയം ഉന്നയിച്ചു. 'ഞങ്ങളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പോകാറുണ്ട്.

അവിടെ ഇരിക്കാറും ഉറങ്ങാറുമുണ്ട്. ആര്‍ക്കും ഒരു പ്രശ്നവും ഇല്ലല്ലോ..' പുതിയ കാലത്തിലെ ഹോസ്റ്റല്‍ ജീവിതത്തില്‍ നിന്ന് ഒരു യുവാവ് എഴുതി.

#video #man #being #caught #disguised #girls #hostel #gone #viral

Next TV

Related Stories
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories