മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍ .മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍ .ഇപ്പോഴിതാ ടോളിവുഡില്‍ പ്രഖ്യാപിക്കപ്പെട്ട കൗതുകമുണര്‍ത്തുന്ന പ്രോജക്ടുകളില്‍ ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന 'ലൂസിഫര്‍' റീമേക്ക്.
താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിന് എത്തിയപ്പോഴാണ് 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി ആദ്യം പറയുന്നത്.
എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ആദ്യം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ മൂന്ന് സംവിധായകരുടെ പേര് ഇതിലേക്ക് പരാമര്‍ശിക്കപ്പെട്ട് റിപ്പോര്‍ട്ടുകളും എത്തി.
എന്നാല്‍ ഇപ്പോഴിതാ 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ആര് സംവിധാനം ചെയ്യും എന്നതിനെക്കുറിച്ച് വ്യക്തത വന്നിരിക്കുകയാണ്.തെലുങ്ക് ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെയടക്കം ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ മോഹന്‍ രാജയാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുക.
ചിരഞ്ജീവിയുടെ 153-ാം ചിത്രം 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണെന്ന വിവരം നേരത്തെ പുറത്തെത്തിയ വിവരമായിരുന്നു. അതേസമയം മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു.
എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു.
ജനുവരി രണ്ടാം പകുതിയോടെയാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചു വരുന്നതേയുള്ളൂ.
The remake of 'Lucifer' starring Chiranjeevi is one of the most exciting projects announced in Tollywood.