#GauriKrishnan | ആറ്റുകാലമ്മയുടെ ഭർത്താവിന്റെ വീട്ടിൽ പോയി പൊങ്കാല ഇടണോ? നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറാറുണ്ട്; ​ഗൗരി കൃഷ്ണൻ

#GauriKrishnan | ആറ്റുകാലമ്മയുടെ ഭർത്താവിന്റെ വീട്ടിൽ പോയി പൊങ്കാല ഇടണോ? നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറാറുണ്ട്; ​ഗൗരി കൃഷ്ണൻ
Feb 29, 2024 02:21 PM | By Kavya N

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സീരിയൽ താരം ​ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട് ​ഗൗരി. വിവാഹശേഷം സീരിയലിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ഗൗരി. പിഎസ്സി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും മറ്റുമാണ്. അടുത്തിടെയായിരുന്നു ​ഗൗരിയുടെ പുതിയ വീടിന്റെ പാലു കാച്ചൽ നടത്തിയത് . വലിയ ആഘോഷമായിട്ടൊന്നുമല്ല നടത്തിയത്.

എങ്കിലും ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ താരം പങ്കുവെച്ചിരുന്നു. തനിക്കും ഭർത്താവിനുമായി മറ്റൊരു വീട് കൂടി പണികഴിപ്പിക്കുന്ന തിരക്കിലുമാണ് ​​ഗൗരി. അതേസമയം കഴിഞ്ഞ ദിവസം ​ഗൗരിയും ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി ഇട്ടിരുന്നു. ഇത്തവണ ക്ഷേത്രത്തിന് സമീപമിരുന്നല്ല ​ഗൗരി പൊങ്കാല ഇട്ടത്. പുതിയ വീടിന്റെ മുറ്റത്താണ്. അമ്മയും മറ്റ് ബന്ധുക്കളും ​ഗൗരിക്കൊപ്പം പൊങ്കാല ഇട്ടിരുന്നു. ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വീഡിയോ പകർത്തി​ ​ഗൗരി യുട്യൂബിൽ പങ്കുവെച്ചിരുന്നു.

അതിനടിയിൽ വന്ന ചില കമന്റുകൾ ​ഗൗരി നൽ‌കിയ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പൊങ്കാല ചടങ്ങുകൾക്കിടയിൽ ​ഗൗരിയുടെ അമ്മ ചെരുപ്പ് ധരിച്ചിരുന്നു. അതിനെ കുറ്റപ്പെടുത്തിയും മറ്റുമാണ് കമന്റുകൾ ഏറെയും വന്നത്. 'കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് ഉദ്ദേ​ശിച്ചത് ആറ്റുകാൽ അമ്മയുടെ ഭർത്താവിന്റെ വീടാണോ അതോ എന്റെ ഭർത്താവിന്റെ വീടാണോ?. കല്യാണം കഴിഞ്ഞ വീട്ടിലാണ് പൊങ്കാല ഇടേണ്ടതെങ്കിൽ നമ്മൾ മധുരയിൽ പോയി പൊങ്കാല ഇടണം.

ആറ്റുകാലമ്മയുടെ ഭർത്താവ് മധുരയിലല്ലേ?. ഇനി അവിടെ പോയി ഇടണോ?. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് ഒന്ന് പറഞ്ഞ് തന്നാൽ സന്തോഷമായേനെ.' നമ്മൾ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ല. നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർത്ഥന കേൾക്കും എന്നതാണ് എന്റെ ഭക്തി. ആറ്റുകാൽ പൊങ്കാല എന്നതുകൊണ്ട് എന്താണ് ആളുകൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.

ഞാൻ മനസിലാക്കിയത് നമ്മൾ പൂർണ്ണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ്. അവിടെ ഒരു നിബന്ധനയോ കണ്ടീഷൻസോ ഞാൻ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെ പൊങ്കാലയിട്ടാലും ദേവി അനു​ഗ്രഹിക്കും.' ഒരുപാട് സന്തോഷത്തോടെയും നിറഞ്ഞ മനസോടെയുമാണ് ഞങ്ങൾ ഇപ്രാവശ്യം പൊങ്കാല ഇട്ടത്.

അത് ദേവി സ്വീകരിച്ചുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറിയിട്ടുണ്ട്. അതുപോലെ പീരിഡ്സിന്റെ സമയത്തും നാമം ചൊല്ലാറുണ്ട്.' 'മനുഷ്യരുടെ വൃത്തികെട്ട ചിന്താ​ഗതികൾ വെച്ച് ഭ​ഗവാനെ വിലയിരുത്താതിരിക്കുക. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. കാരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്', എന്നാണ് ​ഗൗരി വിമർശിച്ചവർക്കുള്ള മറുപടി നൽകികൊണ്ട് പറഞ്ഞത്.

#Go #to #house #Attukalamma's #husband #give #pongala #Even #eats #non-veg #goes #temple #GauriKrishnan

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall