#SONUSOOD | ബോളിവുഡ് താരത്തിന് അജ്ഞാതന്‍റെ സര്‍പ്രൈസ്; സംഭവം വൈറൽ

#SONUSOOD | ബോളിവുഡ് താരത്തിന് അജ്ഞാതന്‍റെ സര്‍പ്രൈസ്; സംഭവം വൈറൽ
Feb 24, 2024 08:11 PM | By Kavya N

സിനിമാതാരങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത് . താരങ്ങളുടെ പരിപാടികള്‍ക്ക് പങ്കെടുക്കുക,താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുക എന്നിങ്ങനെ ആരാധകര്‍ സന്തോഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങളും ഏറെയാണ്. എന്നാല്‍ ഇപ്പോൾ ഒരു ബോളിവുഡ് താരത്തിന് കിട്ടിയൊരു കിടിലൻ സര്‍പ്രൈസ് ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. അഭിനയത്തിന് പുറമെ സാമൂഹിക കാര്യങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും തല്‍പരനായ സോനു സൂദിനാണ് അജ്ഞാതൻ ഞെട്ടിക്കുന്ന സമ്മാനം നല്‍കിയിരിക്കുന്നത്.

ഇദ്ദേഹം ഒ ഒരു റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാൻ പോയി. എന്നാല്‍ ഭക്ഷണശേഷം ബില്ല് ചോദിച്ചപ്പോള്‍ കിട്ടിയതൊരു ചെറിയ കുറിപ്പ്. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ- 'നിങ്ങള്‍ രാജ്യത്തിന് വേണ്ടി വേണ്ടി ചെയ്യുന്ന എല്ലാ നന്മകള്‍ക്കും നന്ദി...' കൂടെ പുഞ്ചിരിക്കുന്നൊരു സ്മൈലിയും. കൊവിഡ് കാലത്ത് സ്വന്തം വീട്ടിലെത്താനാകാതെ പലയിടങ്ങളിലും പെട്ടുപോയ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ സഹായമെത്തിച്ചയാളാണ് സോനു സൂദ്.

കേരളമടക്കം പലയിടങ്ങളിലുമായി കുടുങ്ങിക്കിടന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെ വീട്ടിലെത്തിക്കുന്നതിന് താരം കാണിച്ച മനസിന് അന്ന് വമ്പിച്ച കയ്യടിയാണ് കിട്ടിയത്. ഇത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ്, തൊഴിലാളികള്‍ക്ക് സഹായം, തൊഴിലില്ലാത്തവര്‍ക്ക് സഹായം, ചികിത്സാ സഹായം എന്നിങ്ങനെ പല സന്നദ്ധ സേവനങ്ങളും സോനു സൂദ് ചെയ്യാറുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അടക്കം സോനു സൂദ് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒഡീഷയിലെ ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും സോനു സൂദ് സഹായമെത്തിച്ചിരുന്നു. സന്നദ്ധ സേവനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ എപ്പോഴും നിറ‍ഞ്ഞുനില്‍ക്കുന്ന താരമാണ് സോനു സൂദ്. ഇതിനെല്ലാമുള്ള നന്ദി സൂചന എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍റ് ബില്ല് ഒരു അജ്ഞാതൻ നല്‍കിയിരിക്കുന്നത്. ഇത് ആരാണ് ചെയ്തത് എന്നറിയില്ല, ഏറെ മധുരമുള്ള ഈ കുറിപ്പ് മാത്രമാണ് എനിക്ക് കിട്ടിയത്. ഇതെന്‍റെ മനസിനെ ഏറെ സ്പര്‍ശിച്ചിരിക്കുന്നു. നന്ദി സുഹൃത്തേ, ഇതെനിക്ക് വളരെ വലുതാണ് എന്നെഴുതി സോനു സൂദ് തന്നെയാണ് തനിക്ക് കിട്ടിയ കുറിപ്പും ഈ അനുഭവവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

#Unknown #surprise #Bollywood #star #incident #viral

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall